രണ്ട് തവണ വിഷമരുന്ന് മറികടന്നു, ബോധം വന്നപ്പോൾ ദേഷ്യപ്പെട്ടു... ; മരണമില്ലാതെ ക്രിസ്റ്റ പൈക്

Published : Oct 14, 2026, 10:56 AM IST
Christa Pike

Synopsis

ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്റ്റ പൈക് മരുന്ന് കുത്തിവച്ചിട്ടും അത്ഭുതകരമായി ജീവിച്ചു. രക്തം കട്ടപിടിക്കുന്ന അസുഖമുള്ള ഇവരുടെ ശരീരത്തിൽ മരുന്ന് ശരിയായി പ്രവർത്തിക്കാത്തതാണ് കാരണം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച സുപ്രീംകോടതിയുടെയും ഗവർണറുടെയും ഇനിയുള്ള തീരുമാനങ്ങൾ നിർണായകമാണ്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് രണ്ടുതവണ മരുന്ന കുത്തിവച്ചിട്ടും മരിച്ചില്ല ക്രിസ്റ്റ പൈക്. ഇപ്പോൾ ആശുപത്രിയിലാണ്. നടക്കുകയും സംസാരിക്കയും ചെയ്യുന്നുണ്ട്. ടെന്നസി സർക്കാരിന് ആകെ മാനക്കേടായി സംഭവം. പക്ഷേ, ഇത്തരം സംഭവങ്ങൾ വേറെയുമുണ്ട്. ഇതാദ്യമായല്ല, അവസാനത്തേതുമാകില്ല. 1995 -ൽ, 19 -കാരിയായ പെൺകുട്ടിയെ പലതരത്തിൽ പീഡിപ്പിച്ച് കൊന്നു എന്നതാണ് കുറ്റം. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ ക്രിസ്റ്റ പലരാൽ പീഡിപ്പിക്കപ്പെട്ടിരുന്നു. 17 വയസുള്ളപ്പോൾ ബലാത്സംഗത്തിന് വരെ ഇരയായിയെന്നത് കഥയുടെ മറുവശം. അതൊന്നും കോടതിയെ ബോധിപ്പിക്കാനും കഴിഞ്ഞില്ല.

മരുന്ന് കുത്തിവെച്ചിട്ടും മരിക്കാതെ പൈക്

ആശുപത്രിയിലെത്തിച്ച ക്രിസ്റ്റ പൈകിന് ബോധം വന്നപ്പോൾ ദേഷ്യപ്പെട്ടുവെന്നാണ് അഭിഭാഷകർ അറിയിച്ചത്. ഇതെവിടെയാണ്, നിങ്ങളാരാണ് എന്നൊക്കെ ചോദിച്ചുവെന്നും. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് മരുന്ന് കുത്തിവച്ചിട്ടും മരിക്കാതെയിരുന്നത്. മരുന്നത് കുത്തിവയ്ക്കാൻ പറ്റാതെയാണ് മുമ്പ് വധശിക്ഷകൾ പാളിയത്. ഇതങ്ങനെയല്ല. എല്ലാവർക്കും അമ്പരപ്പാണ്. പൈകിനെ കിടക്കയിൽ ബന്ധിച്ചിരിക്കയാണ് ഇപ്പോൾ. അതിൽ പൈകിന്‍റെ അഭിഭാഷകർ എതിർപ്പറിയിച്ചു.

ചികിത്സതുടരുന്നുണ്ട്. തലച്ചോർ പ്രവർത്തനരഹിതമായിയെന്നും ലൈഫ് സപ്പോർട്ടിലാണ് എന്നുമാണ് ആദ്യമൊക്കെ പുറത്തറിഞ്ഞത്. പക്ഷേ, പൈക് സംസാരിച്ച് തുടങ്ങി, ദിവസങ്ങൾക്കകം. മരുന്ന് കുത്തിവച്ചതിനെ കുറിച്ചൊന്നും പൈകിന് വലിയ ഓർമ്മയില്ല. കൈകൾ രണ്ടും വീർത്തിട്ടുണ്ട്. രക്തം കട്ടപിടിച്ചിട്ടുമുണ്ട്. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. മരുന്നിന്‍റെ അംശമൊക്കെ ശരീരത്തിൽനിന്ന് നീക്കം ചെയ്തുകഴിഞ്ഞു.

പല നിഗമനങ്ങൾ...

പൈകിന് പ്രത്യേകതരത്തിലെ ഇമ്മ്യൂണിറ്റി ഉണ്ടെന്ന തരത്തിലാണ് വാർത്തകൾ. പൈകിന്‍റെ അഭിഭാഷക സംഘത്തിലെ അനസ്തെറ്റോളജിസ്റ്റ് ഒന്നുമില്ലെന്ന് വിശദീകരിക്കുന്നു. പൈകിന്‍റെ രക്തത്തിലെത്തിയ മരുന്നിന്‍റെ അളവ് കുറവായിരുന്നു എന്നാണ് വിശദീകരണം. രക്തത്തിലേക്ക് കടക്കാതെ തൊലിക്കടിയിലേക്ക് വ്യാപിച്ചിട്ടുണ്ടാവുമെന്ന് നിഗമനം. പ്രത്യേകിച്ച് കൈകളിലേക്ക്. അതാണ് കൈകൾ വീർത്തതെന്നും. പൈകിന് രക്തം കട്ടപിടിക്കുന്ന അസുഖമുണ്ട്. അത് എടുത്തുപറഞ്ഞിരുന്നു പൈകിന്‍റെ അഭിഭാഷകർ. കേസും കൊടുത്തു. ജയിൽ മേധാവി രാജിവയ്ക്കുമെന്നറിയിച്ചു.

പെന്‍റോബാർബിറ്റലെന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഇതിനെതിരെ തന്നെ പല പരാതികളുമുണ്ട്. കുത്തിവച്ചാൽ ഒരുപാട് വേദന സഹിക്കണം, ദുരിതം കൂടും എന്നൊക്കെ കണ്ടെത്തി, ബൈഡൻ സർക്കാർ ഫെഡറൽ തലത്തിൽ ഉപയോഗം നിരോധിച്ചു. പക്ഷേ, ടെന്നിസി ഉൾപ്പടെ പല സംസ്ഥാനങ്ങളെയും അത് ബാധിച്ചില്ല. മരിക്കാൻ കുത്തിവയ്ക്കുന്ന മരുന്നുകളുടെ ലഭ്യത കുറയുന്നതും പ്രശ്നമാണ്. മരുന്നുകമ്പനികളുടെ എതിർപ്പാണ് കാരണം.

ഇനി, കോടതിക്ക് മുന്നിൽ

സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. എല്ലാ തെളിവുകളും സൂക്ഷിച്ചുവയ്ക്കാനാണ് സുപ്രീംകോടതി നിർദ്ദേശം. ഇനിയെന്ത് എന്നതിലും സംശയങ്ങളുണ്ട്. രണ്ടാമതൊരു ശ്രമം കോടതി തടഞ്ഞ ചരിത്രമില്ല. 2024 -ൽ അലബാമയിൽ യൂജീൻ സ്മിത്തിന്‍റെ ശിക്ഷ അങ്ങനെ നടപ്പാക്കിയിരുന്നു കെന്നത്.

പക്ഷേ മരുന്ന് കുത്തിവച്ചിട്ടും ജീവിച്ചിരിക്കുന്ന പൈകിന്‍റെ കേസ് അസാധാരണമാണ്. അതുകൊണ്ട് ഇനിയെന്തെന്നതിൽ ഇപ്പോഴും അവ്യക്തതയാണ്. സുപ്രീംകോടതിയാണ് തീരൂമാനിക്കേണ്ടത്. പരോളില്ലാതെ ശിക്ഷ ജീവപര്യന്തത്തിന് ശ്രമിക്കുകയാണ് അഭിഭാഷകർ. അത് തീരുമാനിക്കേണ്ടത് ഗവർണർ ലീയാണ്. ശിക്ഷ നടപ്പാക്കാൻ ഇനിയും ശ്രമിച്ചാൽ രക്തം കട്ടപിടിക്കുന്ന അസുഖം ചിലപ്പോൾ പ്രശ്നത്തിന് കാരണമായേക്കുമെന്നാണ് അഭിഭാഷകരുടെ മുന്നറിയിപ്പ്. ടെന്നിസി അധികൃതർക്കും തീരുമാനങ്ങൾ എളുപ്പമല്ല.

PREV
Read more Articles on
click me!

Recommended Stories

പലർക്കും പല താത്പര്യങ്ങൾ; സൗദിക്കെതിരെ മുന്നേറുന്ന ഹൂതികൾ, നിന്ന് കത്തുന്ന യെമൻ
കാലിയായ ഖജനാവ്, തെരുവിലിറങ്ങുന്ന ജനക്കൂട്ടം, തക്കം നോക്കി ഇറാന്‍റെ പ്രോക്സികൾ; സിറിയ വീണ്ടുമൊരു പോർമുഖത്തേക്ക്?