ജീവിതത്തേക്കാള്‍ ആഴമുള്ള പുസ്തകം

By ബാലന്‍ തളിയില്‍First Published Jul 21, 2018, 8:05 PM IST
Highlights
  • എന്റെ പുസ്തകം
  • പാപ്പിയോണ്‍ (ഹെന്റി ഷെരിയര്‍)
  • ബാലന്‍ തളിയില്‍ എഴുതുന്നു

ഏവര്‍ക്കുമുണ്ടാവും ഒരു പുസ്തകം. ആഴത്തില്‍ ഇളക്കി മറിച്ച വായനാനുഭവം. മറക്കാനാവാത്ത ഒരു പുസ്തകാനുഭവം. പ്രിയപ്പെട്ട ആ പുസ്തകത്തെ കുറിച്ച് എഴുതൂ. വിശദമായ കുറിപ്പുകള്‍ ഫോട്ടോ സഹിതം  webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ 'എന്റെ പുസ്തകം' എന്നെഴുതാന്‍ മറക്കരുത്.

1988-ല്‍ ഈ പുസ്തകം കയ്യില്‍ കിട്ടുംവരെ മലയാള നോവല്‍ ചരിത്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിച്ച നോവലായിരുന്നു എന്റെ പ്രിയപുസ്തകം. അന്നത്തെ ജീവിതവും രാഷ്ട്രീയവും ചേര്‍ന്ന ഒരു സാമൂഹ്യാന്തരീക്ഷമാവാം അതിനു കാരണം. എന്നാല്‍ അക്കാലത്തെ തിരസ്‌കൃത കൗമാരം തിരഞ്ഞെടുത്ത പ്രവാസജീവിത കാലത്താണ് വായനക്കാരനായ ഒരു സുഹൃത്തില്‍ നിന്നും ഒറ്റത്തവണ മാത്രം വായിക്കാന്‍ 'പാപ്പിയോണ്‍' കയ്യില്‍ കിട്ടുന്നത്. പിന്നീടുള്ള എന്റെ  പുസ്തകാന്വേഷണത്തില്‍, മറ്റെന്തിനേക്കാളും സൂക്ഷിച്ചുവെക്കാന്‍ കൊതിച്ചതും പാപ്പിയോണ്‍ മാത്രമായി.

ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടിവന്ന ഒരു അധോലോക നായകന്റെ പോരാട്ടവീര്യമാണ് പാപ്പിയോണിന്റെ കഥാതന്തു. 25 -ാം വയസ്സില്‍ തുടങ്ങിയ ആ ചെറുത്തു നില്‍പ്പ ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയുടെ കടല്‍ത്തീരത്ത് ചെന്നടിയുംവരെ തുടര്‍ന്നു. അവിടുത്തെ മണ്ണും മനുഷ്യരും സര്‍ക്കാരും അദൃശ്യസ്‌നേഹത്താല്‍ അവനെ സ്‌നാനപ്പെടുത്തുംവരെ.

ഹെന്റി ഷെരിയര്‍ എന്ന കുറ്റവാളിയെ മഹാനായ എഴുത്തുകാരനാക്കിയത് സ്വജീവിതം കളങ്കരഹിതമായി ആവിഷ്‌കരിച്ചു എന്ന ഒറ്റക്കാരണത്താലാവും. എഴുതിയ കാലത്തുതന്നെ വന്‍ സ്വീകാര്യത നേടുകയും വായനക്കാരാല്‍ വാഴ്ത്തപ്പെടുകയും ചെയ്ത തിരിച്ചറിവില്‍ നിന്നാണ് പുസ്തകം സ്വന്തമാക്കും വരെ ഒരു തരം മതിഭ്രമത്തില്‍ വീണുപോയത്. 

ആത്മഹത്യയ്ക്കു മുമ്പ് പാപ്പിയോണ്‍ വായിക്കുന്നവന്  ജീവിതത്തിലേക്ക് തിരിച്ചുനീന്താമെന്ന  ആശ്വാസത്തോളം ആ പുസ്തകം വളര്‍ന്നു. 'രണ്ടാമൂഴം' പഴയിടം മോഹനന്‍ നമ്പൂതിരിയെ തിരിച്ചുവിളിച്ചപോലെ, പാപ്പിയോണ്‍ ആര്‍ക്കെങ്കിലും പ്രയോജനമായോ എന്നറിയില്ല. എന്നാലത് ലോകത്തെ അനേകം അസ്വസ്ഥ മനസ്സുകള്‍ക്ക് ഊര്‍ജ്ജമായി ഭവിച്ചിട്ടുണ്ടാകുമെന്ന് നമുക്ക്  കഠിനമായും വിശ്വസിക്കാം. 

ഫ്രാന്‍സിലെ തെരുവുകളില്‍ പൂമ്പാറ്റ എന്ന അര്‍ത്ഥം വരുന്ന പാപ്പിയോണ്‍ എന്ന പേരില്‍ ഹെന്റി ഷെരിയര്‍ നടത്തിയ അഴിഞ്ഞാട്ടത്തെ ഒതുക്കാന്‍ നിയമപാലകര്‍ നടത്തിയ ഗൂഢാലോചനയായിരുന്നു ആ കൊലപാതകക്കുറ്റം. അറസ്റ്റ് ചെയ്യപ്പെട്ട് ഫ്രഞ്ച് ഗയാനയിലെ തടവറയില്‍ കൊടും പീഡനമേല്‍ക്കേണ്ടിവന്ന ഷെരിയര്‍ക്ക് ജയിലില്‍ നിന്ന് കിട്ടിയ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ജയിലധികൃതരെ വധിച്ച് രക്ഷപ്പെടേണ്ടിവരുന്നു. 

എപ്പോഴൊക്കെ രക്ഷപ്പെടുന്നുവോ, അപ്പോഴൊക്കെ പിടിക്കപ്പെടുകയും ചെയ്യുന്നു. ഒടുക്കം കുഷ്ഠരോഗികള്‍ മാത്രമുള്ള ഒരഭയദ്വീപില്‍ ചെന്നെത്തുന്ന ആ മൂവര്‍സംഘം ആയുധധാരികളായ പോലീസുകാരെ വെട്ടിച്ച് വിലയ്ക്കുവാങ്ങിയ ഒരു ചെറുബോട്ടില്‍ രക്ഷപ്പെടുന്നു. ബോട്ടുപേക്ഷിച്ച് കടന്നുകളയേണ്ട നിര്‍ണ്ണായ സാഹചര്യത്തിലാവുന്നു അവര്‍. തുടര്‍ന്ന് വിശപ്പും ദാഹവും സഹിച്ച് ഉള്ളിലെരിയുന്ന പ്രതീക്ഷയുടെ തീ അണയാതെ സൂക്ഷിച്ച്; എല്ലാ പ്രതികൂല സാഹചര്യങ്ങളേയും അവഗണിച്ച്, പ്രക്ഷോഭമായ കടലിലേക്ക് നോക്കി താന്‍ ശേഖരിച്ച തേങ്ങകള്‍ കൂട്ടിക്കെട്ടി, തനിയെ  നാഴികകള്‍ക്കകലെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വലയില്‍ ചെന്നെത്തുന്നു. പ്രജ്ഞയുടെ അവസാന കണിക മാത്രം ശേഷിക്കേ പുതിയ മണ്ണും ലോകവും നല്‍കിയ സ്വാതന്ത്ര്യത്തിലേക്ക് ഒരു പൂമ്പാറ്റ കണക്കേ പാറിപ്പോകുന്നു അയാള്‍. വെനിസ്വലേയിലെ പൗരത്വവും റസ്‌റ്റോറന്റ് ഉടമയുമായി ജീവിക്കേ 1973- ഒരു ശിശിരകാലത്ത് ആ സാഹസികജീവിതത്തിന്റെ തിരികെടുന്നു. 

ആല്‍ബര്‍തീന്‍ സാരസിന്‍ എഴുതിയ പുസ്തകത്തിന്റെ വില്‍പ്പനയില്‍ പ്രലോഭിതനായി ഇതിനേക്കാള്‍ അനുഭവമുള്ളത് തനിക്കാണെന്ന സത്യം ആ മഹാന്‍ തിരിച്ചറിയുകയും പാപ്പിയോണിന്റെ രചനയില്‍ വിശ്രമമില്ലാതെ മുഴുകുകയുമായിരുന്നു.

ഭാഷയിലെ സത്യസന്ധതയും പച്ചയായ ജീവിതാവിഷ്‌കാരവും എഴുത്തിലുടനീളം വെച്ചുപുലര്‍ത്തിയ നിഷ്‌കളങ്കതയും പാപ്പിയോണിനെ ലോകക്ലാസ്സിക്കുകളില്‍ ഒന്നായി പ്രതിഷ്ഠിച്ചു. 

ഒന്നു കരയണമെന്നു തോന്നുമ്പോഴോ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് തോന്നുമ്പോഴോ ആ ഹൃദയവിശുദ്ധിയെ ഓരോ വായനക്കാരനും അറിയാതെ പ്രാപിച്ചു പോകുന്നു.

പാപ്പിയോണ്‍ 
(ഹെന്റി ഷെരിയര്‍)
വിവ: ഡോ. S. വേലായുധന്‍
പ്രസാ: പാപ്പിയോണ്‍ ബുക്‌സ്, കോഴിക്കോട് 
പേജ്: 476. വില:  275.

 

(സിമി കുറ്റിക്കാട്ട്: കവി. മത്തിച്ചൂര് എന്ന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്)

..........................................................

അവരുടെ പുസ്തകങ്ങള്‍:

അനില്‍ വേങ്കോട്: നിപയുടെയും ഫാഷിസത്തിന്റെയും കാലത്ത് പ്ലേഗ് വായിക്കുമ്പോള്‍

അബ്ബാസ് ഒ എം: രവി ബസ്സിറങ്ങിയ കൂമന്‍ കാവ് ഇപ്പോള്‍ ഇവിടെയാണ്

രൂപേഷ് കുമാര്‍: പുസ്തകമാകാതെ ഒഴുകിയ ചോരകള്‍!

അബിന്‍ ജോസഫ്: ഒരു നിഗൂഢവായനക്കാരന്റെ രഹസ്യരാത്രികള്‍

വി എം ദേവദാസ് : ടെസ്റ്റ് ക്രിക്കറ്റ് പോലൊരു നോവല്‍

സോണിയാ റഫീക്ക്: മനുഷ്യാ, നീ ജീനാവുന്നു!

ജെ. ബിന്ദുരാജ്: വിട്ടുപിരിയാത്തൊരു പുസ്തകം

ഫിറോസ് തിരുവത്ര: ഭൂപടം ഒരു കടലാസല്ല; അനേകം മനുഷ്യരുടെ ചോരയാണ്!

വിനീത പ്രഭാകര്‍: പേജ് മറിയുന്തോറും  നാമൊരത്ഭുതം പ്രതീക്ഷിക്കും!

 മാനസി പി.കെ: ശരീരത്തെ  ഭയക്കാത്ത പുസ്തകങ്ങള്‍​

നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്: എന്റെ പ്രണയത്തിലും ജീവിതത്തിലും ജിബ്രാന്റെ ഇടപെടലുകള്‍

മുജീബ് റഹ്മാന്‍ കിനാലൂര്‍ : മണപ്പാട് കുഞ്ഞഹമ്മദ് ഹാജി: കേരളം മറന്ന നവോത്ഥാന നായകന്‍​

യാസ്മിന്‍ എന്‍.കെ: വേണുവിന്റെ യാത്രകള്‍!​

കെ. എ ഷാജി: അത് വായിച്ചാണ് ഞാന്‍  അച്ചനാവാന്‍ പോയത്!

അക്ബര്‍: കാരമസോവ് സഹോദരന്‍മാര്‍  എന്നോട് ചെയ്തത്​

റിജാം റാവുത്തര്‍:  രണ്ട് പതിറ്റാണ്ടായി ഈ പുസ്തകത്തെ  ഞാന്‍ ഇടക്കിടെ ധ്യാനിക്കുന്നു...​

രമ്യ സഞ്ജീവ് : അഭിമന്യുവിന്റെ ചോരയുടെ കാലത്ത്  'അന്ധത' വായിക്കുമ്പോള്‍​

അഭിജിത്ത് കെ.എ: അവിശ്വസനീയമായ ഒരു പുസ്തകത്തിന്റെ വിചിത്ര യാത്രകള്‍​

ശ്രീബാല കെ മേനോന്‍: ഒരേ പുസ്തകം, ഒരേ വായനക്കാരി; ഇടയില്‍ 14 വര്‍ഷങ്ങള്‍!

മനോജ് കുറൂര്‍: തൊട്ടാല്‍ മുറിയുന്ന പുസ്തകങ്ങള്‍...

ദുര്‍ഗ അരവിന്ദ്: ഏതിരുട്ടിലും വെളിച്ചം കാട്ടുന്ന പുസ്തകം

സിമ്മി കുറ്റിക്കാട്ട് ​: 'മരണത്തിന് കുരുമുളകിട്ട താറാവുകറിയുടെ ചൂരാണ്'

click me!