
മഞ്ഞിനിടയിലൂടെ ഒറ്റയ്ക്ക് ഹിമ പർവതത്തിനരികിലേക്ക് നടന്നകലുന്ന പെൻഗ്വന്റെ പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ലക്ഷക്കണക്കിന് അളുകൾ ഒറ്റപ്പെട്ട പെൻഗ്വിനെ മീമാക്കിക്കൊണ്ട് ഇമോഷണൽ ഇൻസ്പൈറിംഗ് ആയ വിശദീകരണങ്ങളാണ് നൽകുന്നത്. Werner Herzog’s 2007ൽ പുറത്തിറക്കിയ Encounters at the End of the World എന്ന ഡോക്യുമെന്ററിയിലെ വീഡിയോ ആണിത്. അന്റാർട്ടിക്കയിലെ തീരപ്രദേശങ്ങളിൽ കാണേണ്ട ഈ പെൻഗ്വിൻ 70 കിലോമീറ്റർ ദൂരെയുള്ള ഹിമ പർവ്വതം ലക്ഷ്യമാക്കി നടക്കുന്നത് പെൻഗ്വിനുകളുടെ സ്പീഷീസിൽ അസാധാരണമാണ്.
സാധാരണ പെൻഗ്വിനുകൾ കടലിനടുത്ത് കൂട്ടങ്ങളായാണ് ജീവിക്കുന്നത്. പക്ഷേ ഈ പെൻഗ്വിൻ മാത്രം വ്യത്യസ്തമാണ്. സ്വാതന്ത്ര്യത്തിന്റെ, വിരോധത്തിന്റെ, അല്ലെങ്കിൽ ജീവിത പ്രതിസന്ധിയുടെ, അതിജീവനത്തിന്റെ സാക്ഷ്യമായി പെൻഗ്വിനെ താരതമ്യം ചെയ്യുകയും മനുഷ്യന്റെ വികാരങ്ങളുമായി പ്രതിഫലിപ്പിക്കുകയും ചെയ്യുകയാണ് സോഷ്യൽ മീഡിയ. കാഴ്ച്ചക്കാരന്റെ വീക്ഷണത്തിൽ ജീവിതവുമായി എങ്ങനെ വീഡിയോ സ്വാധീനിക്കുന്നു എന്നതിനനുസരിച്ചാണ് പെൻഗ്വിന്റെ പ്രയാണത്തെ കുറിച്ച് വിവരിക്കുന്നത്. എന്നാൽ പുതിയ പാദ തേടുകയോ, പരിചയമില്ലാതെ വഴി തെറ്റുകയോ, ആരോഗ്യപരമായ പ്രശ്നങ്ങളോ കൊണ്ടാകാം ഇങ്ങനെയൊരു ഏകയാത്ര എന്നാണ് വിദഗ്ധർ പറയുന്നത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം