വിവാഹം പലതിന്റെയും അവസാന വാക്കാവുന്നു

By Rasheed KPFirst Published Oct 5, 2017, 10:21 PM IST
Highlights

കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച,  മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്. 

കഴുത്തില്‍ താലിയും നെറുകയില്‍ സിന്ദൂരവും വീഴുമ്പോള്‍  ഉള്ളു കൊണ്ടു ഏത് പെണ്ണും പ്രാര്‍ത്ഥിക്കുകയാവും. അവിടെ അവളുടെ ജീവിതം മാറുകയാണ്. സ്വപ്‌നങ്ങള്‍ കൊണ്ടു തീര്‍ത്ത ചില്ലു കൊട്ടാരത്തിലേക്ക് ആണ് ഏത് പെണ്ണും വലതു കാല്‍ വെച്ച് കയറുന്നത്. ചിലര്‍ക്ക് അത് സ്വര്‍ഗ്ഗവും മറ്റു ചിലര്‍ക്ക് നരക തുല്യവും ആകുന്നെന്നു മാത്രം. എത്രയൊക്കെ പുരോഗമന വാദങ്ങള്‍ ഉന്നയിച്ചാലും ചിലയിടങ്ങളില്‍ അവള്‍ വെറുമൊരു പെണ്ണ് മാത്രമായി ഒതുങ്ങി പോകുന്നു. വിവാഹം ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും പലതിന്റെയും അവസാന വാക്കായി തീരുന്നു.

പടിയിറങ്ങിയ മകളെയും വന്നു കയറിയ മരുമകളെയും ആരും മനസിലാക്കിയില്ലെങ്കിലും കൈ പിടിച്ചു കൂടെ നില്‍ക്കേണ്ടവനും ആശ്വാസത്തിന്റെ തുരുത്ത് അല്ലാതെ ആകുമ്പോഴാണ് പല ദാമ്പത്യങ്ങളും ഒരു വെള്ള കടലാസിലെ രണ്ടു ഒപ്പുകളായി വേര്‍പിരിഞ്ഞു പോകുന്നത്.

ഇതിനൊരു മറുപുറവും ഉണ്ട്. ആരും അറിയാതെ പോയ അല്ലെങ്കില്‍ അവള്‍ തന്നെ മറന്നു പോയ അവളുടെ ഇഷ്ടങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും ചിറകുകള്‍ തുന്നി ചേര്‍ക്കാന്‍ കൂടെ നില്‍ക്കുന്ന ചിലര്‍. ഭാര്യയ്ക്കും ജീവിതത്തില്‍ ആഗ്രഹങ്ങളും നേടിയെടുക്കാന്‍ സ്വപ്നങ്ങളും താണ്ടാന്‍ ഉയരങ്ങളും ഉണ്ടെന്നു തിരിച്ചറിവുള്ള ചിലര്‍. അവള്‍ സ്വന്തമായ അഭിപ്രായങ്ങളും സ്വാതന്ത്ര്യവും ഉള്ള മറ്റൊരു വ്യക്തി തന്നെയാണെന്ന് ബോധ്യമുള്ളവര്‍.  അവരുടേത് കൂടിയാണ് ഈ സമൂഹം.

മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?

നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!

ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!

ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!

മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!

നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും  വിവാഹം എന്ന ഉത്തരവും!

ഹാഷിം പറമ്പില്‍ പീടിക'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍  കുരുപൊട്ടുന്നവര്‍'

അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍  ഒന്നുമല്ല; എങ്കിലും...

റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍  കഴിയാത്തത് എന്തുകൊണ്ടാണ്?

അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?

ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!

ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!

ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!

ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?

ഡിനുരാജ് വാമനപുരം: ആ ഒളിച്ചോട്ടങ്ങള്‍ സ്ത്രീകളുടെ അഹങ്കാരം!

ജയാ രവീന്ദ്രന്‍: ആണ്‍കുട്ടികള്‍ക്കുമില്ലേ വിവാഹപ്പേടി?

ഇന്ദു: സ്വപ്നങ്ങളുടെ ചൂളയില്‍ അവള്‍  ഇനിയെത്ര എരിയണം?​

അനു കാലിക്കറ്റ്: വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

നിഷ സൈനു : അതിലും നല്ലത് ഒറ്റയ്ക്കുള്ള ജീവിതമാണ്!

അമൃത അരുണ്‍ സാകേതം: പെണ്‍കുട്ടികള്‍ പിന്നെങ്ങനെ വിവാഹത്തെ ഭയക്കാതിരിക്കും?

ഷില്‍ബ ജോസ്: വിവാഹം കഴിക്കുന്നില്ല എന്നൊരു  പെണ്‍കുട്ടി തുറന്നു പറഞ്ഞാല്‍...

ദിനേഷ് കുമാര്‍: വിവാഹം ഒഴിവാക്കാം; പക്ഷേ അതൊരു ഒളിച്ചോട്ടമാവരുത്!

ഷിഫാന സലിം: ഈ ലോകത്തെ ഏറ്റവും വലിയ അത്ഭുതം  പെണ്ണ് തന്നെയാണ്!

ജ്വാലാമുഖി: വിവാഹം വേണ്ടെന്ന് പറയുന്നത് വിവരക്കേട്!

മുഫീദ മുഹമ്മദ്: വിവാഹച്ചന്തയില്‍ നടക്കുന്നത്

ആതിര സന്തോഷ്: പെണ്ണിന്റെ ശത്രു അവള്‍ തന്നെയാണ്​

അലീന പി.സി: വിവാഹിതകളേ, അത് സ്വാതന്ത്ര്യമല്ല!

വിനുപ്രസാദ്: സ്ത്രീ മാറി; കുടുംബ സങ്കല്‍പ്പവും!​

ഷീബാ വിലാസിനി: കൂട്ടിലിട്ട് വളര്‍ത്തേണ്ട അലങ്കാരപ്പക്ഷിയല്ല ഭാര്യ​

ആന്‍സി റാഫേല്‍: കല്യാണം ആരുടെ ആവശ്യമാണ്?

ബിജോയ് എസ് ബി: അറേഞ്ച്ഡ് മാര്യേജ് ആണ് വില്ലന്‍!

 

click me!