
രാജ്യത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരുന്നത് ജിഡിപി, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ ഗൗരവമേറിയ കണക്കുകളാണ്. എന്നാല്‍, ഒരു സാമ്പത്തിക മാന്ദ്യം വരുന്നുണ്ടോ എന്ന് ഒരു സ്ത്രീകളുടെ പാവാടയുടെ ഇറക്കം, വിറ്റഴിക്കുന്ന ലിപ്സ്റ്റിക്കുകളുടെ എണ്ണം, അല്ലെങ്കില്‍ പുരുഷന്മാര്‍ അടിവസ്ത്രം വാങ്ങുന്നതിന്റെ അളവ് എന്നിവ നോക്കി പ്രവചിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
വിചിത്രമെന്ന് തോന്നാമെങ്കിലും, പതിറ്റാണ്ടുകളായി സാമ്പത്തിക വിദഗ്ദ്ധരും നിക്ഷേപകരും ഇത്തരം അസാധാരണമായ സൂചനകളെ ശ്രദ്ധിക്കാറുണ്ട്. സാമ്പത്തിക രംഗത്തെ ഞെട്ടിക്കുന്ന ഈ അഞ്ച് വിചിത്ര സൂചനകള്‍ ഇതാ:
ഫാഷന്‍ ലോകത്ത് നിന്നുള്ള സൂചനയാണിത്. സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോള്‍ സ്ത്രീകള്‍ ധരിക്കുന്ന പാവാടയുടെ ഇറക്കം കുറയും. എന്നാല്‍, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കാലഘട്ടങ്ങളില്‍ പാവാടകള്‍ ഇറക്കം കൂടി തറയോട് ചേര്‍ന്ന് കിടക്കും. ഉദാഹരണത്തിന്, 1960-കളിലെ സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ കാലത്ത് മിനി സ്‌കര്‍ട്ടുകള്‍ ഫാഷനായി. എന്നാല്‍, മഹാമാന്ദ്യകാലത്ത് പാവാടകള്‍ നീളം കൂടിയതായിരുന്നു. ഇതിന് ശാസ്ത്രീയ അടിത്തറയില്ലായിരിക്കാം, പക്ഷേ പലപ്പോഴും ഇത് കൃത്യമാകാറുണ്ട്. ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെയും സാമ്പത്തിക നിലയെയും ഫാഷന്‍ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ ഒരു സൂചനയാണിത്. 20-ാം നൂറ്റാണ്ടില്‍ സാമ്പത്തിക വിദഗ്ദ്ധനായ ജോര്‍ജ് ടെയ്‌ലര്‍ ആണ് ഈ ആശയം ജനപ്രിയമാക്കിയത്. സമ്പദ്വ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍, ആളുകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ടാകും. ഇത് പാവാടയുടെ നീളം കുറയുന്നതിനും കൂടുതല്‍ ആവിഷ്‌കാരപരമായ ഫാഷന്‍ ശൈലികള്‍ തിരഞ്ഞെടുക്കുന്നതിനും കാരണമാകുന്നു.
2. ലിപ്സ്റ്റിക് ഇഫക്ട്
സാമ്പത്തിക മാന്ദ്യമുണ്ടായാലും ഇല്ലെങ്കിലും, ഒരു ലിപ്സ്റ്റിക് നല്‍കുന്ന സന്തോഷത്തിനും ആത്മവിശ്വാസത്തിനും കുറവുണ്ടാകില്ല. കടുപ്പമേറിയ സാമ്പത്തിക സാഹചര്യങ്ങളില്‍ വലിയ വില കൊടുത്ത് മറ്റ് ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ കഴിയാത്ത ആളുകള്‍, കുറഞ്ഞ ചിലവില്‍ സന്തോഷം നല്‍കുന്ന ലിപ്സ്റ്റിക് പോലുള്ള ചെറിയ സാധനങ്ങള്‍ വാങ്ങാന്‍ ഇഷ്ടപ്പെടുന്നു. 2008-ല്‍ ആഗോള സമ്പദ്വ്യവസ്ഥ തകര്‍ന്നപ്പോള്‍ പോലും, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വില്‍പ്പന 4.4% വര്‍ദ്ധിച്ചു!
3. പുരുഷന്മാരുടെ അടിവസ്ത്ര സൂചിക
യു.എസ്. ഫെഡറല്‍ റിസര്‍വ്് മുന്‍ ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ ഈ സൂചികയില്‍ വലിയ വിശ്വാസമുണ്ടായിരുന്ന ഒരാളാണ്. ഇതിന്റെ പിന്നിലെ യുക്തി വളരെ ലളിതമാണ്: സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകുമ്പോള്‍, പുരുഷന്മാര്‍ പുതിയ അടിവസ്ത്രങ്ങള്‍ വാങ്ങുന്നത് വൈകിപ്പിക്കും. 2008-ലെ സാമ്പത്തിക മാന്ദ്യസമയത്ത്, മൊത്തത്തിലുള്ള വസ്ത്ര വില്‍പ്പന കാര്യമായി ഇളകിയില്ലെങ്കിലും, പുരുഷന്മാരുടെ അടിവസ്ത്ര വില്‍പ്പന 2% കുറഞ്ഞു. അത്യാവശ്യമല്ലാത്ത ചെറിയ ചിലവുകള്‍ പോലും ആളുകള്‍ വെട്ടിക്കുറയ്ക്കുന്നു എന്നതിന്റെ സൂചനയാണിത്.
4. മാലിന്യ സൂചിക
നമ്മള്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഒരിക്കലും കള്ളം പറയില്ല. ആളുകളും ബിസിനസ്സുകളും ഉല്‍പ്പന്നങ്ങള്‍ കുറച്ച് വാങ്ങുമ്പോള്‍, പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവും കുറയും. 2008-ലെ മാന്ദ്യകാലത്ത് മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ മാലിന്യത്തിന്റെ അളവില്‍ ഏകദേശം 5% കുറവ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട്, മാലിന്യവീപ്പ ഒഴിഞ്ഞിരിക്കുകയാണെങ്കില്‍, ഒരുപക്ഷേ സമ്പദ്വ്യവസ്ഥയും ശോഷിച്ചിരിക്കാം!
കൈയിലെ പണം കുറയുമ്പോള്‍, വിലകൂടിയ റെസ്റ്റോറന്റുകളിലെ ഉച്ചഭക്ഷണം ഒഴിവാക്കി ആളുകള്‍ കുറഞ്ഞ ചിലവിലുള്ള സാന്‍ഡ്വിച്ചുകളിലേക്ക് മാറും. 2010-ലെ സാമ്പത്തിക പ്രതിസന്ധി സമയത്ത് ടെസ്‌കോ പോലുള്ള സ്ഥാപനങ്ങളില്‍ സാന്‍ഡ്വിച്ച് വില്‍പ്പന കുതിച്ചുയര്‍ന്നു. ചെലവേറിയ ഭക്ഷണത്തിന് പകരം ആളുകള്‍ വിലകുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുന്നു എന്നതിന്റെ സൂചനയാണിത്.