ആധാർ കാർഡ് കളഞ്ഞുപോയോ? ടെൻഷൻ വേണ്ട; പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

Published : Jun 15, 2025, 11:07 PM IST
aadhaar card

Synopsis

ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്

ന്ന് രാജ്യത്ത് പൗരന്റെ പ്രധാന തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികൾക്കും, അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കുമെല്ലാം ആധാർ വേണം. എന്തിനും ഏതിനും വേണ്ട ആധാർ കാർഡ് നഷ്ടപ്പെട്ടാലോ ? എന്നാൽ ആധാർ കളഞ്ഞുപോയാൽ മുൻപത്തെ പോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാൽ, ഓൺലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്.. ഓഫ് ലൈനായും ഡ്യുപ്ലിക്കേറ്ര് ആധാറിനായി അപേക്ഷിക്കാവുന്നതാണ്. യുഐഡിഎഐ "ഓർഡർ ആധാർ പിവിസി കാർഡ്" എന്ന പേരിൽ ഒരു ഓൺലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേകഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.

  • ആദ്യം https://myaadhaar.uidai.gov.in/genricPVC സന്ദർശിക്കുക. തുടർന്ന് 12 അക്ക ആധാർ നമ്പറും , ക്യാപ്‌ച കോഡും നൽകുക.
  • മൊബൈൽ നമ്പറിൽ വന്ന ഒടിപി നൽകുക . ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.ആധാർ വിശദാംശങ്ങളുടെ പ്രിവ്യൂ കാണാൻ കഴിയും, വിശദാംശങ്ങൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തുക
  • ആവശ്യമായ പേയ്മെന്റ് ട്രൻസ്ഫർ ചെയ്യുക. . ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ നിരവധി പേയ്‌മെന്റ് ഓപ്ഷനുകൾ ലഭ്യമാണ്.പേയ്‌മെന്റിന് ശേഷം, റസീപ്റ്റ് ഡൗൺലോഡ് ചെയ്യാം.
  • നിങ്ങൾക്ക് എസ്എംഎസ് വഴി സർവീസ്ർ റിക്വസ്റ്റ് നമ്പർ ലഭിക്കും കൂടാതെ യുഐഡിഎഐയുടെ വെബ്‌സൈറ്റിലെ "ചെക്ക് ആധാർ കാർഡ് സ്റ്റാറ്റസ്" എന്ന ഓപ്‌ഷൻ വഴി സ്റ്റാറ്റസ് ട്രാക്ക് ചെയ്യാം.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

ക്രെഡിറ്റ് കാർഡ് പരാതികൾ അര ലക്ഷം കടന്നു; ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് പരാതികൾ കുറഞ്ഞു
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?