
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സാമ്പത്തിക സുരക്ഷയ്ക്കായുള്ള ഒരു സേവിംഗ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ് . എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒരു റിട്ടയർമെന്റ് സേവിംഗ്സ് പ്ലാൻ ആണെങ്കിലും,അത്യാവശ്യഘട്ടങ്ങളിൽ പണം മുൻകൂറായി പിൻവലിക്കാം. ആവശ്യമായ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് തുക അനുവദിക്കുക. എന്നാൽ ചില സന്ദർഭങ്ങളിൽ, വിശദാംശങ്ങൾ ഇപിഎഫ്ഒ രേഖകളിലേതിന് സമാനമല്ലെങ്കിൽ,അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയുണ്ട്. ഇപിഎഫ് പിൻവലിക്കലിനുള്ള അപേക്ഷകൾ നിരസിക്കാനുള്ള പ്രധാന കാരണങ്ങൾ നോക്കാം
വ്യക്തിഗത വിവരങ്ങളിലെ തെറ്റുകൾ: അപേക്ഷകൻ നൽകുന്ന കൃത്യമല്ലാത്ത വിശദാംശങ്ങൾ കാരണം ഇപിഎഫ്ഒ പിൻവലിക്കൽ ക്ലെയിം നിരസിക്കാം. പണം പിൻവലിക്കുന്ന സമയത്ത് നൽകുന്ന അവകാശിയുടെ പേരും ജനനത്തീയതിയുമെല്ലാം ഇപിഎഫ് രേഖകളിലേതിന് സമാനമല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടും
തെറ്റായ ബാങ്ക് വിശദാംശങ്ങൾ: ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും പോലെയുള്ള പ്രധാന വിവരങ്ങളിൽ തെറ്റുകൾ വന്നാലും ഒരു ക്ലെയിം അഭ്യർത്ഥന നിരസിക്കപ്പെടും. അപൂർണ്ണമായ അല്ലെങ്കിൽ തെറ്റായ ബാങ്ക് വിശദാംശങ്ങൾ കാരണം ക്ലെയിം തുക ക്രെഡിറ്റ് ചെയ്യുന്നതിൽ കാലതാമസമുണ്ടാകാനോ നിരസിക്കാനോ ഇടയാക്കും.
ആധാർ യുഎഎൻ ലിങ്കിങ് :തുക പിൻവലിക്കാൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് യുഎഎൻ ആധാറുമായി ലിങ്ക് ചെയ്തു എന്ന കാര്യം ഉറപ്പിക്കുകയും, ആധാർ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുകയും വേണം. ആധാർ- യുഎഎൻ ലിങ്കിംഗ് പൂർത്തിയാക്കിയില്ലെങ്കിൽ ഇപിഎഫ് തുക പിൻവലിക്കാൻ സാധിക്കില്ല.
അപൂർണ്ണമായ കെവൈസി വിശദാംശങ്ങൾ: ഇപിഎഫ് തുക പിൻവലിക്കാൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് കെവൈസി വിശദാംശങ്ങൾ പൂർണ്ണമാണെന്ന് പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. പുതുക്കിയ കെവൈസി വിവരങ്ങൾ കൃത്യമോ, അപൂർണ്ണമോ ആണെങ്കിൽ പിൻവലിക്കൽ ക്ലെയിം നിരസിക്കും. കൂടാതെ, മറ്റ് ബാങ്കിംഗ് ആവശ്യങ്ങൾക്കും കെവൈസി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Latest Business News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News, Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ, Petrol Price Today, എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.