രാജ്യാന്തര വിപണിയില്‍ ക്രൂ‍ഡോയില്‍ വില ഉയരുന്നു

Published : Sep 29, 2016, 07:32 AM ISTUpdated : Oct 05, 2018, 03:46 AM IST
രാജ്യാന്തര വിപണിയില്‍ ക്രൂ‍ഡോയില്‍ വില ഉയരുന്നു

Synopsis

രാജ്യാന്തര വിപണിയില്‍ ക്രൂ‍ഡോയില്‍ വില ഉയരുന്നു. ആഗോള തലത്തില്‍ എണ്ണ ഉത്പാദനം കുറയ്‌ക്കാന്‍ ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണയായതിനെ തുടര്‍ന്നാണ് വില കൂടുന്നത്. എണ്ണവിലയിടിവ് പിടിച്ച് നിര്‍ത്താന്‍ എട്ട് വര്‍ഷത്തിന് ശേഷമാണ് ഒപെക് കൂട്ടായ്മ എണ്ണ ഉത്പാദനം കുറയ്‌ക്കുന്നത്. അല്‍ജീരിയയില്‍ കഴിഞ്ഞ ദിവസം ചേര്‍‍ന്ന ഒപെക് യോഗത്തില്‍ സൗദി അറേബ്യയും ഇറാനും ഉത്പാദനം കുറയ്‌ക്കുന്നത് സംബന്ധിച്ച് രമ്യതയിലെത്തി. പുതിയ ധാരണ അനുസരിച്ച് ഒപെക് രാജ്യങ്ങള്‍ പ്രതിദിന എണ്ണ ഉത്പാദനം 3.3 കോടി ബാരലായി ചുരുക്കും. അഞ്ച് ശതമാനം വര്‍ദ്ധനവോടെ 48 ഡോളറിന് മുകളിലാണ് നിലവില്‍ ഒരു ബാരല്‍ ബ്രന്‍റ് ക്രൂഡിന്‍റെ വില.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കൂട്ട നടപടിക്കൊരുങ്ങി മെറ്റ; തൃശങ്കുവിലാകുക 7800 പേരുടെ ജീവിതം, 20 ന് ജീവനക്കാർക്ക് നോട്ടീസ് ലഭിക്കുമെന്ന് റിപ്പോർട്ട്
യാത്രക്കാ‌‍‌ർക്ക് പുതിയ നി‍‌ർദേശവുമായി എൻഎച്ച്എഐ; 'ബ്ലാക്ക് ലിസ്റ്റ് ചെയ്യാതിരിക്കാൻ വാഹനങ്ങളുടെ മുൻഗ്ലാസിൽ തന്നെ ഫാസ്ടാഗ് വക്കണം'