കുട്ടികളെ പണം സൂക്ഷിക്കാൻ പഠിപ്പിക്കുന്നതെങ്ങനെ ? സമ്പാദ്യ ശീലം വളര്‍ത്താന്‍ അറിയാം ഈ 5 കാര്യങ്ങൾ

Published : Jun 05, 2022, 04:42 PM IST
കുട്ടികളെ പണം സൂക്ഷിക്കാൻ പഠിപ്പിക്കുന്നതെങ്ങനെ ? സമ്പാദ്യ ശീലം വളര്‍ത്താന്‍ അറിയാം ഈ 5 കാര്യങ്ങൾ

Synopsis

കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ട ശീലമാണ് സാമ്പത്തിക അച്ചടക്കം. മാതാപിതാക്കൾ പറയുന്നത് കുട്ടിക്ക് മനസ്സിലാകാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ സമ്പാദ്യ ശീലത്തിലേക്ക് അവരെ നയിക്കേണ്ടതുണ്ട്.

കുട്ടികളെ സ്വന്തം കാര്യം നോക്കാൻ പ്രാപ്തരാക്കി വളർത്തിയെടുക്കുക എന്നത് ചില്ലറ പണിയല്ല. അവരുടെ പഠനം, അച്ചടക്കം, സ്വഭാവം, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങൾക്കാണ് ഭൂരിഭാഗം മാതാപിതാക്ക‌ളും പ്രാധാന്യം നൽകുന്നത്. ഈ കാര്യങ്ങ‌ൽക്കൊപ്പം തുല്യപ്രാധാന്യത്തോടെ കുട്ടികളിൽ ഉണ്ടാക്കിയെടുക്കേണ്ട ശീലമാണ് സാമ്പത്തിക അച്ചടക്കം. മാതാപിതാക്കൾ പറയുന്നത് കുട്ടിക്ക് മനസ്സിലാകാൻ തുടങ്ങുന്ന പ്രായത്തിൽ തന്നെ സമ്പാദ്യ ശീലത്തിലേക്ക് അവരെ നയിക്കേണ്ടതുണ്ട്. കുടുക്കയിൽ പൈസ ഇടുന്നതു മുതൽ തുടങ്ങാം സമ്പാദ്യം.

പിഞ്ചുകുഞ്ഞ് മുതൽ മുതിർന്നവർ വരെ മാതാപിതാക്കളോട് തങ്ങൾക്കിഷ്ടപ്പെട്ടതെന്തും വേണമെന്നാവശ്യപ്പെടാറുണ്ട്. ചോദിക്കുന്നത് തങ്ങളുടെ അവകാശവും അത് സാധിച്ചു തരേണ്ടത് മാതാപിതാക്കളുടെ കടമയാണെന്നുമാണ് കുട്ടികളുടെ ധാരണ. ഇത് കളിപ്പാട്ടം മുതൽ വലിയ ‌ഫാൻസി കല്യാണമോ വിലയേറിയ വാഹനമോ അങ്ങനെ എന്തുമാവാം. കുട്ടികളോട് എവിടെ നോ പറയണമെന്ന് മാതാപിതാക്കളും അറിഞ്ഞിരിക്കണം.

പരിധികൾ വെയ്ക്കാം

മക്കൾക്ക് ഏറ്റവും മികച്ചത് നൽകണം എന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ വരവ് ചെലവുകൾക്കൊത്ത് ജീവിക്കാൻ മക്കളെയും പ്രാപ്തരാക്കേണ്ടതുണ്ട്. പേരന്റിങ്ങിലെ കുറവ് പരിഹരിക്കേണ്ടത് അനാവശ്യമായി പണം ചെലവാക്കിക്കൊണ്ടാവരുത്. അത് കുട്ടികൾക്ക് തെറ്റായ മാതൃകയാണ്. മാതാപിതാക്കളുടെ പ്രതികരണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഏഴ് വയസ്സിന് മുമ്പേ തന്നെ കുട്ടികൾക്ക് കഴിയും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് താങ്ങാൻ പറ്റുന്നതാണെങ്കിൽ പോലും വാശിക്കും നിർബന്ധത്തിനും വഴങ്ങി പണം ചെലവാക്കാതിരിക്കുക. എന്തുകൊണ്ട് വാങ്ങുന്നില്ലെന്ന് അവർക്ക് മനസിലാക്കിക്കൊടുക്കാൻ ശ്രമിക്കുക. പരിധികൾ മനസ്സിലായാൽ കുട്ടികൾ തന്നെ ഡിമാന്റിങ് കുറച്ചുകൊള്ളും.

വരുമാനത്തിന്റെ പരിധി കടക്കരുത്

കയ്യിൽ പണമില്ലെങ്കിലും ചില മാതാപിതാക്കൾ കുട്ടികളുടെ നിർബന്ധങ്ങൾ സാധിച്ചുകൊടുക്കും. ഇത് തെറ്റായ മാതൃകയാണ്.  തങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി വേണം കുട്ടികളെ വളർത്താൻ. അത് ഭാവിയിലും സാമ്പത്തിക പ്രശ്നങ്ങളെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ അവരെ പ്രാപ്തരാക്കും.

പീർ പ്രഷറിന് വഴങ്ങണ്ട

കൂട്ടുകാർക്കു‌ള്ളതുകൊണ്ട് തനിക്കും വേണമെന്ന് ആവശ്യപ്പെടുന്ന കാര്യങ്ങൾക്ക് പണം ചെലവഴിക്കരുത്, പ്രത്യേകിച്ചും ആ ആവശ്യം നടത്തിക്കൊടുക്കാനുള്ള ശേഷി നിങ്ങൾക്കില്ലാത്ത സാഹചര്യമാണെങ്കിൽ. ഇനി പണമുണ്ടെങ്കിൽ പോലും പരമാവധി അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്. ഒരു സൗഹൃദവലയത്തിൽ തുടരാൻ പണം ധൂർത്തടിക്കുന്നത് തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കണം. ഇല്ലെങ്കിൽ ഭാവിയിൽ വരവറിയാതെ ചെലവാക്കുന്നതിന് പ്രേരകമായിത്തീരും. വിദ്യാഭ്യാസവും, നല്ല സ്വ‌ഭാവഗുണവും, കഴിവുമാണ് സമൂഹത്തിൽ നിലയും വിലയുമുണ്ടാക്കുന്നത് പണം മാത്രമല്ലെന്നും കുട്ടിക്ക് ഇത്തരം സന്ദർഭങ്ങളിൽ മനസ്സിലാക്കിക്കൊടുക്കണം.

പോക്കറ്റ് മണി നൽകാം

കുട്ടികളുടെ ചെറിയ ആവശ്യങ്ങൾക്ക് മാസാദ്യം തന്നെ ഒരു തുക അവരെ ഏൽപ്പിക്കാം. നിശ്ചിത ദിവസത്തിനുള്ളിൽ വീണ്ടും പൈസ ചോദിച്ചാൽ നൽകാതിരിക്കുക. അവർക്ക് അനുവദിച്ചു കൊടുക്കുന്ന തുക ഉപയോഗിച്ച് ഒരു മാസം കാര്യങ്ങൾ നടത്താൻ അങ്ങനെ അവർ ശീലിച്ചുകൊള്ളും.

സമ്പാദ്യശീലം വളർത്താം

ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തണം. കുടുക്കയിൽ അവരെക്കൊണ്ട് പണം നിക്ഷേപിപ്പിലക്കാം. മുതിർന്നവർ സമ്മാനമായി നൽകുന്ന പണം സ്വരുക്കൂട്ടി സമ്മാനങ്ങൾ വാങ്ങി നൽകാം. ഇത് വീണ്ടും പണം സൂക്ഷിക്കാൻ പ്രചോദനമാകും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

Read more Articles on
click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ