
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ച് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ എത്തിയതിനു പിന്നാലെ അമ്പത് രൂപയുടെ പുതുപുത്തന്‍ നോട്ടുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്.
പുതിയ അമ്പത് രൂപയുടെ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഇക്കാര്യം റിസര്‍വ് ബാങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഇളം നീലനിറത്തില്‍ മധ്യഭാഗത്തായി ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത രീതിയിലുള്ള അമ്പത് രൂപ നോട്ടിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ ഒപ്പുവച്ച 50ന്റെയും ഇരുപതിന്റെയും നോട്ടുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ ആര്‍.ബി.ഐ അറിയിച്ചിരുന്നു. 2005ലെ മഹാത്മാ ഗാന്ധി സീരീസിലുള്ളവയായിരിക്കും ഇതെന്നും 2000, 500 നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തന്നെയാണ് പുതിയ നോട്ടുകളിലും ഉണ്ടാകുക എന്നും ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.
നേരത്തെ 2000, 500 നോട്ടുകള്‍ ഇറങ്ങുന്നതിനു മുമ്പും സോഷ്യല്‍ മീഡിയകളില്‍ നോട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. പുതിയ അമ്പതിന്റെ നോട്ടുകള്‍ ഇറങ്ങുന്ന കാര്യം ആര്‍.ബി.ഐ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വൈകാതെ നോട്ടുകള്‍ പുറത്തിറങ്ങുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.