സെബിയുടെ ക്ലീൻ ചിറ്റിൽ ഹിറ്റായി അദാനി ഗ്രൂപ്പിന്റെ ഓഹരികൾ; ഇത് വമ്പൻ തിരിച്ചുവരവ്

Published : Sep 19, 2025, 11:49 AM IST
Gautam Adani

Synopsis

അദാനി ടോട്ടൽ ഗ്യാസ് 10% വർധനവോടെ നേട്ടത്തിൽ മുന്നിലാണ്. മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് 4.3% വർധനവ് രേഖപ്പെടുത്തി

മുംബൈ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരായ ഓഹരി കൃത്രിമത്വ ആരോപണങ്ങൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെ ഇന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നു. ഒരു ശതമാനം മുതൽ 10% വരെ അദാനി ​ഗ്രൂപ്പ് ഓഹരികൾ ഉയർന്നു. അതേസമയം, അദാനി ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെതിരായ രണ്ട് കുറ്റങ്ങൾ സെബി ഒഴിവാക്കിയപ്പോൾ, മറ്റ് 22 ഓർഡറുകൾ ഇനിയും തീർപ്പുകൽപ്പിക്കാനുണ്ട്.

യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളിൽ ഗൗതം അദാനിക്കും സഹോദരൻ രാജേഷ് അദാനിക്കും ചില അദാനി ഗ്രൂപ്പ് കമ്പനികൾക്കുമാണ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ക്ലീൻ ചിറ്റ് നൽകിയത്. ,അദാനി ഗ്രൂപ്പിന്റെ ഒമ്പത് കമ്പനികളിൽ അദാനി ടോട്ടൽ ഗ്യാസ് 10% വർധനവോടെ നേട്ടത്തിൽ മുന്നിലാണ്. മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസ് 4.3% വർധനവ് രേഖപ്പെടുത്തി

അദാനി പോർട്ട്സും അദാനി പവറും ഓഹരികളിൽ കൃത്രിമം കാണിച്ചതായി യുഎസ് സ്ഥാപനമായ ഹിന്റൺബർഗിന്റെ ആരോപണം. 2021 ജനുവരിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച് ഇന്ത്യയിലെ വൻ നിര ബിസിനസ് ടൈക്കൂണുകളായ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തിയ നിർണായക വിവരങ്ങൾ പുറത്ത് വന്നത്. അദാനി ഗ്രൂപ്പ് കമ്പനികൾക്കിടയിൽ പണം കൈമാറാൻ അൻഡി കോർപ്പ് എന്റർപ്രൈസസ്, മൈൽസ്റ്റോൺ ട്രേഡ്‌ലിങ്ക്സ്, റെഹ്‌വർ ഇൻഫ്രാസ്ട്രക്ചർ എന്നീ മൂന്ന് കമ്പനികളെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. എന്നാൽ, അദാനി ഗ്രൂപ്പിനെതിരെ ഉയർന്ന ഓഹരി വിപണിയിലെ കൃത്രിമം കാണിച്ചെന്ന ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിനെതിരായ നടപടികൾ അവസാനിപ്പിച്ചേക്കും

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ