അമേരിക്കയും ഇന്ത്യയും 'കൈകൊടുക്കും', ശുഭാപ്തിവിശ്വാസത്തിൽ ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി

Published : Sep 17, 2025, 04:50 PM IST
Share Market Investment for Beginners

Synopsis

ഇന്ത്യ അമേരിക്ക വ്യാപാരബന്ധം ഊഷ്മളമാകുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ തിരക്കിൽ മാറ്റം ഉണ്ടാകുന്ന പ്രതീക്ഷയുമാണ് ഇന്ന് വിപണിയിലെ മുന്നേറ്റത്തിന് കാരണം

മുംബൈ: നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. രൂപയുടെ മൂല്യവും ഉയർന്നു. ഈ ആഴ്ച തുടർച്ചയായ മൂന്നാം ദിനവും വിപണി നേട്ടത്തിലാണ്. 30 ഓഹരികളുള്ള ബിഎസ്ഇ സെന‍്സെക്സ് 313 പോയിന്‍റും നേട്ടത്തിൽ 82,693.71 പോയിന്റിലും 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 96 പോയിന്‍റ് നേട്ടത്തിൽ 25,330.25 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യ അമേരിക്ക വ്യാപാരബന്ധം ഊഷ്മളമാകുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ തിരക്കിൽ മാറ്റം ഉണ്ടാകുന്ന പ്രതീക്ഷയുമാണ് ഇന്ന് വിപണിയിലെ മുന്നേറ്റത്തിന് കാരണം.

പ്രതിരോധം ഐടി ഓയില്‍ആന്‍റ് ഗ്യാസ് ഓട്ടോ ഊര്ജ്ജ സൂചികകളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഹെല്‍ത്ത് കെയര്‍, മെറ്റല്‍സ്, എഫ് എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മിഡ് ആന്‍റ് സ്മോള്‍ ക്യാപ് സൂചികള്‍ നേരിയ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് ക്ലോസിംഗ് സെഷനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എസ്‌ബി‌ഐ, ഭാരത് ഇലക്ട്രോണിക്‌സ്, മാരുതി, കൊട്ടക് ബാങ്ക്, അൾട്രാടെക് സിമൻറ്, ടെക് മഹീന്ദ്ര തുടങ്ങിയവയാണ്. ബജാജ് ഫിൻ‌സെർവ്, ടൈറ്റാൻ, ഐ‌ടി‌സി, എച്ച്‌യു‌എൽ, ടാറ്റ സ്റ്റീൽ തുടങ്ങിയവയാണ് പിന്നിലായത്.

അതേസമയം, ഏഷ്യൻ വിപണികളിൽ ജപ്പാന്റെ നിക്കി 0.21% ഉയർന്ന് 44,996 ലും കൊറിയയുടെ കോസ്പി എൽസോട്ട് 0.98% ഉയർന്ന് 3,415 ലും എത്തി. ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് സൂചിക 1.27% ഉയർന്ന് 26,775 ലും ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.41% ഉയർന്ന് 3,877 ലും എത്തി. സെപ്റ്റംബർ 16 ന് അമേരിക്കയിലെ ഡൗ ജോൺസ് 0.27% ഇടിഞ്ഞ് 45,757 ൽ ക്ലോസ് ചെയ്തു. നാസ്ഡാക്ക് കോമ്പോസിറ്റ് 0.07% ഉം എസ് & പി 500 0.13% ഉം ഇടിഞ്ഞു.

ഇന്ത്യ അമേരിക്ക വ്യാപാരബന്ധം ഊഷ്മളമാകുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശ തിരക്കിൽ മാറ്റം ഉണ്ടാകുന്ന പ്രതീക്ഷയുമാണ് ഇന്ന് വിപണിയിലെ മുന്നേറ്റത്തിന് കാരണം.. രൂപയുടെ മൂല്യവും ഇന്ന് നേട്ടത്തിലായിരുന്നു.. 32 പൈസ വരെയാണ് ഇന്ന് ഉയർന്നത്.. വിനിമയം അവസാനിപ്പിക്കുമ്പോള്‍ ഒരു ഡോളറിന് 24 പൈസ നേട്ടത്തിൽ 87 രൂപ 81 പൈസ നിലയിലാണ്

PREV
Read more Articles on
click me!

Recommended Stories

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് നേട്ടം; തളർന്ന് രൂപ, കുതിച്ച് ഗൾഫ് കറൻസികളുടെ മൂല്യം
ഡോളറിന് മുൻപിൽ മുട്ടുകുത്തി ഇന്ത്യൻ രൂപ; മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരമായ 90.43 ൽ