എബ്രിഡ് ഷൈന്റെ പുതിയ ചിത്രം 'സ്പാ' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Published : Nov 24, 2025, 10:21 PM IST
abrid shine spa

Synopsis

സംവിധായകൻ എബ്രിഡ് ഷൈനിന്റെ ഏറ്റവും പുതിയ ചിത്രം 'സ്പാ' ടൈറ്റിൽ പോസ്റ്റർ പുറത്ത്. 'രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ' എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്റർ. 

കഥാപാത്രങ്ങളുടെ യഥാർത്ഥ ഭാവങ്ങളെ വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന സംവിധായകനും, തിരക്കഥാകൃത്തും നിർമ്മാതാവുമായ എബ്രിഡ് ഷൈൻ തന്റെ പുതിയ ചിത്രവുമായി വരുന്നു..." സ്പാ ". പേരിൽ തന്നെ പുതുമയും ആകർഷണീയതയും നിഗൂഢതയും കുറച്ച് അധികം ആകാംക്ഷയും ഉണർത്തി കൊണ്ടാണ് ടൈറ്റിൽ അനൗൺസ് ചെയ്തത്. " രഹസ്യങ്ങൾ രഹസ്യങ്ങളാണ് ചില കാരണങ്ങളാൽ " എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. നിശബ്ദത ആവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ മുഖമാണ് പോസ്റ്റർ.

"സ്പാ"എന്ന പേരും നിശബ്ദതയും... ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ.. ഒരു സ്പാ നടത്തുന്ന സ്ഥലത്തെ ചുറ്റിപ്പറ്റിയാണ് കഥ പോകുന്നത് എന്ന് മനസ്സിലാക്കാനാവും. എന്നാൽ കഥയൊരുക്കി സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ ആകുമ്പോൾ പ്രേക്ഷകരുടെ ധാരണകൾക്ക് അപ്പുറത്തേക്കും സിനിമ കടക്കും. ലളിതമായ കഥകളെ പുതുമയുള്ള രീതിയിൽ, സൂക്ഷ്മമായി പ്രേക്ഷകഹൃദയത്തിലേക്ക് കൊണ്ടു ചെല്ലാനുള്ള കഴിവുള്ള സംവിധായകൻ കൂടിയാണ് എബ്രിഡ് ഷൈൻ."സ്പാ" എന്ന ഈ പുതിയ

ചിത്രം സ്പാറയിൽ ക്രിയേഷൻസ്, സഞ്ജു ജെ ഫിലിംസ് എന്നീ ബാനറുകളിലായി സ്പാറയിലും സഞ്ജു ജെ യും ചേർന്ന് നിർമ്മിക്കുന്നു. സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ,

ശ്രീജ ദാസ്, രാജശ്രീ ദേശ്പാണ്ഡെ, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് തുടങ്ങി ഒരു വമ്പൻ താരനിരതന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. സംഗീതം ഇഷാൻ ഛബ്ര.വരികൾ ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ.എഡിറ്റർ മനോജ്. ഫൈനൽ മിക്സ് എം.ആർ. രാജകൃഷ്ണൻ.സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് എഡിറ്റ് ശ്രീ ശങ്കർ പ്രൊഡക്ഷൻ.

പ്രൊഡക്ഷൻ ഡിസൈനർ ഷിജി പട്ടണം. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് മട്ടന്നൂർ. സ്റ്റണ്ട് മാഫിയ ശശി അസോസിയേറ്റ് ഡയറക്ടർ ആർച്ച എസ്.പാറയിൽ. മേക്കപ്പ് പി.വി.ശങ്കർ. സ്റ്റിൽസ് നിദാദ് കെ.എൻ. വിഎഫ്എക്സ് മാർജാര. പി ആർ ഒ മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയ "സ്പാ " ഉടൻ തീയറ്ററുകളിൽ എത്തും.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്