റിലീസിനൊരുങ്ങി 'അടിനാശം വെള്ളപൊക്കം'; പുതിയ ഗാനം പുറത്ത്

Published : Nov 25, 2025, 10:27 PM IST
Adinasham Vellapokkam

Synopsis

എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന 'അടിനാശം വെള്ളപ്പൊക്കം' ഒരു ഫുൾ ഫൺ ത്രില്ലർ ചിത്രമാണ്. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾക്കു ശേഷം എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിനാശം വെള്ളപ്പൊക്കം. രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ 'ലക്ക ലക്ക' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഐഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. നർമ്മവും ഉദ്വേഗവും കോർത്തിണക്കി പ്രകാശനം ചെയ്ത ഈ ടീസറിന് നവമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.

ഫുൾ ഫൺ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. സൂര്യഭാരതി ക്രിയേഷൻസിൻ്റെ ബാനറിൽ മനോജ് കുമാർ കെ പിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആർ ജയചന്ദ്രൻ, എസ് ബി മധു, താര അതിയാടത്ത് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആൻ്റണി, അശോകൻ, മഞ്ജു പിള്ള, തമിഴ് നടൻ ജോൺ വിജയ്, യൂട്യൂബർ ജോൺ വെട്ടിയാർ എന്നിവരും വിനീത് മോഹൻ, സജിത് അമ്പാട്ട്, അരുൺ പ്രിൻസ്, എലിസബത്ത് ടോമി, രാജ് കിരൺ തോമസ്, വിജയകൃഷ്ണൻ എം ബി എന്നീ പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

സംവിധായകൻ എ ജെ വർഗീസിൻ്റേതാണ് തിരക്കഥയും. മലയാള സിനിമയിൽ ഒരുപിടി മികച്ച ഗാനങ്ങൾ ഒരുക്കിയ സുരേഷ് പീറ്റേഴ്സ് വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിൻ്റെ സംഗീതമൊരുക്കുന്നു. ടിറ്റോ പി തങ്കച്ചൻ്റേതാണ് ഗാനങ്ങൾ. ഛായാഗ്രഹണം സൂരജ് എസ് ആനന്ദ്, എഡിറ്റിംഗ് ലിജോ പോൾ, കലാസംവിധാനം ശ്യാം കാർത്തികേയൻ, മേക്കപ്പ് അമൽ കുമാർ കെ സി, കോസ്റ്റ്യൂം ഡിസൈൻ സൂര്യ ശേഖർ, സ്റ്റിൽസ് റിഷാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷഹദ് സി, പ്രൊജക്റ്റ് ഡിസൈൻ സേതു അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പൗലോസ് കുറുമുറ്റം, നജീർ നസീം, നിക്സൺ കുട്ടിക്കാനം, പ്രൊഡക്ഷൻ കൺട്രോളർ മുഹമ്മദ് സനൂപ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഡിസംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

വർഷത്തിൽ ഓരോ മാസവും പനി ! വയറ് എരിച്ചിൽ, മുറിവിൽ മുളകുപൊടി തേച്ച അവസ്ഥ: രോ​ഗാവസ്ഥ പറഞ്ഞ് ദിവാകൃഷ്ണ
ബ്ലോക്ക്‌സ്‌ യൂണിവേഴ്‌സ് മുതൽ ബേബി ഷാർക്ക് വരെ; കെ-പോപ്പ് ഇനി കുട്ടികളുടെ ലോകത്തേക്ക്