നികുതി ലാഭിക്കാന്‍ പ്രധാന 10 വഴികള്‍; ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് വന്‍ ലാഭം നേടാം

By R Akhil RatheeshFirst Published Jan 17, 2020, 6:32 PM IST
Highlights

നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന ട്യൂഷൻ ഫീസിന്റെ വിഹിതം നികുതിയിളവിന്റെ പരിധിയിൽ വരും. 

2019-20 സാമ്പത്തിക വർഷം അവസാനിക്കാറായി. പലരും ഇപ്പോഴും ടാക്സ് പ്ലാനിംഗിന്റെ കൺഫ്യൂഷനിലായിരിക്കും. പലരും ടാക്സ് പ്ലാനിംഗ് അത്ര ഗൗരവമായി കാണാറില്ല. എന്നാൽ, അൽപം സമയം ചെലവഴിച്ചിൽ നിങ്ങൾക്ക് വിദഗ്ദമായി നികുതി ലാഭിക്കാം. നികുതി ലാഭിക്കാൻ താഴെ പറഞ്ഞിരിക്കുന്നവയിൽ നിങ്ങൾക്ക് നിക്ഷേപമുണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക്  നേട്ടമുണ്ടാക്കാം.  

1. പി  പി എഫ്
പി പി എഫിൽ നിക്ഷേപിച്ചാൽ 1.50 ലക്ഷം രൂപ വരെ നികുതി ലാഭിക്കാം. മികച്ച നിരക്കിൽ പലിശ ലഭിക്കുകയും ചെയ്യും.

2. ഭവന വായ്പയുടെ തവണകൾ

നിങ്ങൾക്ക് ഭവന വായ്പയുണ്ടെങ്കിൽ മാസത്തവണകളിൽ വരുന്ന മുതലിന്റെ ഭാഗത്തിന് നിങ്ങൾക്ക് പലിശയിളവ് ലഭിക്കും.

3. ഇൻഷുറൻസ് പ്രീമിയം 

ലൈഫ് ഇൻഷുറൻസിനായും, മെഡിക്കൽ ഇൻഷുറൻറസിനും വാർഷികാടിസ്ഥാനത്തിൽ അടയ്ക്കുന്ന തുകയും നികുതിയിളവിന്റെ പരിധിയിൽ വരും.

4. വിദ്യാഭ്യാസ വായ്പയുടെ പലിശ

ഇന്നത്തെ യുവാക്കൾ പലരും സ്വന്തമായി വായ്പയെടുത്താണ് പഠിക്കുന്നത്. അവർക്ക് ഒരു കൈത്താങ്ങായി വിദ്യഭ്യാസ വായ്പയ്ക്ക് അടയ്ക്കുന്ന പലിശക്ക് നികുതി ഇളവ് ലഭിക്കും.

5. മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ്

നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന ട്യൂഷൻ ഫീസിന്റെ വിഹിതം നികുതിയിളവിന്റെ പരിധിയിൽ വരും. മക്കൾ ഇന്ത്യയിൽ പഠിച്ചാൽ മാത്രമേ ഈ ഇളവ് ലഭിക്കു.

6. ഇ എൽ എസ് എസ് മ്യൂച്ചൽ ഫണ്ട്

മൂന്ന് വർഷം ലോക്കിനുള്ള ഇ എൽ എസ് എസ് മ്യൂച്ചൽ ഫണ്ടിൽ വർഷം നിക്ഷേപിക്കുന്ന തുകയ്ക്കും നികുതിയിളവ് ലഭിക്കും.

7. സുകന്യ സമൃദ്ധി

നിങ്ങളുടെ മകൾക്കായി നിക്ഷേപിക്കുന്ന സുകന്യ സമൃദ്ധി പദ്ധതിയിൽ 80C യുടെ അടിസ്ഥാനത്തിൽ നികുതി ലാഭിക്കാം.

8. മുതിർന്ന പൗരന്മാർക്കുള്ള പ്രധാനമന്ത്രിയുടെ നിക്ഷേപ പദ്ധതി

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നറിയപ്പെടുന്ന ഈ പദ്ധതി കുറയുന്ന പലിശ നിരക്കിൽ നിന്ന് മുതിർന്ന പൗരൻമാരെ സംരക്ഷിക്കുന്ന ഒന്നാണ്. ഇത് നികുതിയിളവിനും മുതിർന്ന പൗരൻമാരെ സംരക്ഷിക്കും.

9. അഞ്ച് വർഷത്തെ നികുതിയിളവ് ലഭിക്കുന്ന ബാങ്ക് നിക്ഷേപം

ഒന്നര ലക്ഷം രൂപ വരെയുള്ള അഞ്ച് വർഷം നിക്ഷേപിക്കുന്ന ബാങ്ക് നിക്ഷേപങ്ങൾക്ക്  നികുതിയിളവ് ലഭിക്കും. ഒരിക്കൽ നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിഞ്ഞാൽ മാത്രമേ ഇത് പിൻവലിക്കാൻ കഴിയൂ.

10. എൻ പി എസ് എന്ന നാഷണൽ പെൻഷൻ സിസ്റ്റം

80 സി സി ഡി യു ടെ പരിധിയിൽ വരുന്ന എൻ വി എസ് മികച്ച നേട്ടം തരുന്ന ഒരു പദ്ധതിയാണ്. ഇതിൽ നേരിട്ട് നിക്ഷേപിച്ചാൽ നിലവിലുള്ള ഒന്നര ലക്ഷം കൂടാതെ 50,000 രൂപ വരെ 80 സി സി ഡി (1) ബി യുടെ കീഴിൽ ഇളവ് ലഭിക്കും.

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ മാത്രമല്ല ഇനിയും നികുതിയിളവ് ലഭിക്കുന്ന ഒരുപാട് പദ്ധതികളുണ്ട്. എന്നാൽ, നേട്ടവും ജീവിത ചെലുവുകളെയും പരിഗണിക്കുമ്പോൾ മുന്നിട്ട് നിൽക്കുന്നവയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം

#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും

#5 ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !

#6 ക്യാന്‍സര്‍ ചികിത്സാ ചെലവുകളെ ഇനി ഭയക്കേണ്ട: ദിവസവും ഏഴ് രൂപ മാത്രം മാറ്റിവച്ചാല്‍ മതി !

#7 തന്ത്രം പിടികിട്ടിയവന് നേട്ടങ്ങൾ മാത്രം നൽകും നിക്ഷേപം; മ്യൂചൽ ഫണ്ടിൽ എങ്ങനെ തുടങ്ങാം

#8 2020 ല്‍ വന്‍ നേട്ടം കൊയ്യാം ഈ അഞ്ച് നിക്ഷേപ രീതികളിലൂടെ; ഇനിയുളള കാലം നിങ്ങളുടേതാണ് !

#9 കുറഞ്ഞ ചെലവില്‍ ഒരുകോടിയുടെ ഇന്‍ഷുറന്‍സ് കവറേജ്‌; നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാം

#10 നിക്ഷേപത്തെ നിങ്ങള്‍ നടുന്ന വൃക്ഷമായി കാണുക; എസ്ഐപിയുടെ നേട്ടം നിങ്ങളിലേക്ക് എത്തുക തന്നെ ചെയ്യും
 

click me!