ക്യാൻസർ എന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിൽ ഭയം ഉണരും. കഴിഞ്ഞ കുറെ വർഷങ്ങളായി ക്യാൻസർ രോഗബാധിതരുടെ എണ്ണം കേരളത്തില്‍ ക്രമാതീതമായി വർദ്ധിക്കുകയാണ്. ചിലർ ക്യാൻസറിന് കീഴ്പ്പെടുമ്പോൾ മറ്റു ചിലർ ക്യാൻസറിനെ കീഴ്പ്പെപ്പെടുത്തുന്നു. 

പലപ്പോഴും ക്യാൻസറിനെ പ്രതിരോധിക്കാൻ തടസ്സമായി നിൽക്കുന്നത് ചികിത്സ ചെലവാണ്. ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായകരമായ നിരവധി ഇന്‍ഷുറന്‍സ് പോളിസികളാണ് രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നു. എന്നാല്‍, വ്യക്തമായി പോളിസികളെപ്പറ്റി മനസ്സിലാക്കിയും വിദഗ്ധ ഉപദേശം എടുത്ത ശേഷവും മാത്രം ഇത്തരം പദ്ധതികളില്‍ ചേരുക. ഈ വിഭാഗത്തില്‍ മികച്ചുനില്‍ക്കുന്ന ഒരു പോളിസിയെ ഉദാഹരണായി പരിഗണിച്ച് കൂടുതല്‍ വിശദമാക്കാം.

ക്യാൻസറിനെ പുല്ല് പോലെ തോൽപ്പിക്കാൻ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൽ ഐ സി യുടെ ക്യാൻസർ കവർ ഗുണപരമായ ഒരു ഓപ്ഷനാണ്. എന്നെങ്കിലും ക്യാൻസർ പിടിപെടുമെന്ന് നിങ്ങൾക്ക് ഭീതിയുണ്ടെങ്കിൽ നിങ്ങൾക്ക് കോര്‍പ്പറേഷന്‍റെ ക്യാൻസർ കവർ പരീക്ഷിക്കാം. ഇതൊരു ഇൻഷുറൻസ് പോളിസിയാണ്.

കുറഞ്ഞത് 20 വയസ്സ് വേണം ഈ സ്കീമിൽ പ്രവേശിക്കാൻ. കൂടിയ പ്രായപരിധി 65 വയസ്സാണ്. ഇതിൽ പത്തു ലക്ഷം തൊട്ട് അമ്പത് ലക്ഷം രുപ വരെ കവറേജ് ലഭിക്കുന്ന പോളിസിയെടുക്കാം. ഇതിന് രണ്ട് ഓപ്ഷനുകൾ ഉണ്ട് ഒന്നുകിൽ അട്യ്ക്കുന്ന തുക ഒരു വ്യത്യാസമില്ലാതെ തുടർന്ന് കൊണ്ടെയിരിക്കാം അല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിൽ 10% വരെ കവറേജ് ലഭിക്കുന്ന തുക വർദ്ധിക്കുന്ന രീതിയിൽ ചെയ്യാം.

ഒരു ഉദാഹരണത്തിലേക്ക് കടക്കാം മുപ്പത് വയസ് കാരനായ അർജ്ജുൻ പ്രതിവർഷം പത്ത് ശതമാനം വർദ്ധിക്കുന്ന ക്യാൻസർ കവറിൽ അംഗമായി. അദ്ദേഹം 10 ലക്ഷം രുപയുടെ പോളിസിയിൽ ചേർന്നു. പ്രീമിയം വാർഷികാടിസ്ഥാനത്തിൽ 30 വർഷത്തേക്ക് എടുത്തു. അതായത് രണ്ടാം വർഷം മുതൽ 10 ലക്ഷത്തിന്റെ 10 ശതമാനമായ ഒരു ലക്ഷം രൂപ വെച്ച് ആനുപാതികമായി വർഷം തോറും വർദ്ധിക്കും. ഇനി ഇതിന്റെ ചെലവറിയേണ്ടേ നിങ്ങള്‍ക്ക്?. അർജ്ജുന് വാർഷികാടിസ്ഥനത്തിൽ വെറും 2738 രുപ മാത്രം അതായത് ദിവസാടിസ്ഥാനത്തിൽ നോക്കുമ്പോൾ അർജ്ജുൻ വെറു 7 രൂപക്ക് ക്യാൻസറിനെതിരെ കവചം തീർക്കുന്നു. നമ്മുടെ പ്രായം വർദ്ധിക്കും തോറും പ്രീമിയവും വർദ്ധിക്കും അത് കൊണ്ട് പരമാവധി ചെറു പ്രായത്തിൽ ഇതിൽ അംഗമാകുക.

ഇനി രോഗം നിർണ്ണയിക്കപെട്ടാലോ?

ക്യാൻസറിന്റെ സ്റ്റേജുകൾ അനുസരിച്ചാണ് രോഗിക്ക് പരിരക്ഷ ലഭിക്കുക. ക്യാൻസറിന്റെ തുടക്കമാണെങ്കിൽ രോഗിക്ക് കവറേജിന്റെ 25 ശതമാനം ആദ്യ ഗഡുവായി ലഭിക്കും. ഇത് കൂടാതെ അടുത്ത മൂന്ന് വർഷത്തേക്ക് പ്രീമിയത്തിൽ പരിപൂർണ്ണമായ ഇളവും ഉണ്ടാകും.
 
അവസാന സ്റ്റേജിൽ നിർണ്ണയിക്കപ്പെടുകയാണെങ്കിൽ കവറേജ് തുകയായ 10 ലക്ഷം മൊത്തമായി ഉടനടി രോഗിക്ക് ലഭിക്കും. ഇത് കൂടാതെ രോഗി ജീവിച്ചിരുന്നാലും ഇല്ലെങ്കിലും പതിനായിരം രൂപ വെച്ച് എല്ലാ മാസവും പത്ത് വർഷത്തേക്ക് നൽകും അപ്പോൾ മൊത്തം പോളിസി തുകയുൾപ്പടെ 22 ലക്ഷം രൂപയോളം രോഗിക്കോ കുടുംബത്തിനോ ലഭിക്കാം. മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു ഉദാഹരണം മാത്രമാണ് പ്രായത്തിനും പോളിസി കവറേജനുമനുസരിച്ച് തുകകളിൽ വ്യത്യാസം വരാം.  ക്യാൻസർ എന്ന മഹാരോഗത്തെ ഒരു ഇന്‍ഷുറന്‍സ് പോളിസി ഉപയോഗിച്ച് നിങ്ങൾക്ക് നിഷ്പ്രയാസം നേരിടാം.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം

#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും

#5 ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !