ഇരുപത്തിയൊന്നാം വയസ്സിൽ ജോലിയിൽ പ്രവേശിച്ചതാണ് വാസു. ജോലി കിട്ടി ആദ്യമാസത്തെ അടിച്ച് പൊളിക്ക് ശേഷം വാസു ഒരു തീരുമാനമെടുത്തു അടുത്ത മാസത്തെ ശമ്പളം ലഭിക്കുന്നത് മുതൽ സമ്പാദ്യ ശീലം തുടങ്ങണമെന്ന്. നിക്ഷേപിക്കുന്ന തുകയ്ക്ക് പരമാവധി നേട്ടം കൊയ്യണം എന്നതായിരിന്നു വാസുവിന്റെ നിക്ഷേപ ലക്ഷ്യം. 

എന്നാൽ, റിക്കറിംഗ് ഡിപ്പോസിറ്റിന്റെയും ഫിക്സഡ് ഡിപ്പോസിറ്റിന്റെയും പലിശ നിരക്കുകളിൽ വാസുവിന് തൃപ്തി ഉണ്ടായിരുന്നില്ല. അപ്പോഴാണ് കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് വാസുവിനോട് ഓഹരികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് എന്നാൽ, ഓഹരികളുടെ മൂല്യം വർദ്ധിക്കുകയും ഇടിയുന്നതും നിരീക്ഷിക്കാൻ വാസുവിന് സമയമില്ലതാനും

ആ സമയത്താണ് വാസു ഒരു ബാങ്ക് മാനജരെ പരിചയപ്പെടുന്നത്. അദ്ദേഹം വാസുവിനോട് മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. അതും മാസതവണകളായി സിസ്റ്റമാറ്റിക്ക് ഇൻവെസ്റ്റ്മെന്റെ പ്ലാനിൽ അഥവാ എസ്ഐപിയിൽ. 

എങ്ങനയാണ് എസ്ഐപിയിൽ നിക്ഷേപിക്കേണ്ടത് ?

എസ്ഐപി എന്നത് തവണകളായി നിക്ഷേപിക്കാൻ കഴിയുന്ന മ്യൂചൽ ഫണ്ടുകളുടെ ഒരു രൂപമാണ്. ഇത് ഓഹരി വിപണിയുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ എപ്പോഴും 'മാർക്കറ്റ് റിസ്കുകൾക്ക് ' വിധേയമാണ്. എന്നാൽ, മുന്ന് മുതൽ ഏഴ് വർഷം വരെ കാത്തിരിക്കാൻ ക്ഷമ കാണിച്ചാൽ നല്ല രീതിയിൽ നേട്ടം കൊയ്യാം. നിക്ഷേപിക്കുമ്പോൾ ഈ റിസ്ക് ഫാക്ടർ എപ്പോഴും കണക്കിലെടുക്കുകയും വേണം.

ഇനി ഒരു കമ്പനിക്ക് തന്നെ വിവിധ സ്റ്റോക്കുകളിലേക്ക് നിക്ഷേപിക്കുന്ന ഫണ്ടുകൾ കാണും. ഫണ്ടുകളുടെ മുന്‍ വർഷങ്ങളിലെ പ്രകടനം അടിസ്ഥാനമാക്കി വേണം നിക്ഷേപം നടത്താൻ. കഴിഞ്ഞ മുന്ന് വർഷം മുതൽ അഞ്ച് വർഷം വരെ ശരാശരി 10 ശതമാനം തുടങ്ങി 20 ശതമാനം വരെ നേട്ടം നൽകിയിട്ടുള്ള ഫണ്ടുകളിലേക്ക് ഒരു മടിയുമില്ലാതെ നിക്ഷേപിക്കാം. ഈ ഫണ്ടുകൾ ഏതൊക്കെ ഓഹരികളിലേക്ക് നിക്ഷേപിക്കുന്നു എന്നതും കണക്കിലെടുക്കുക. പിന്നെ മൊത്തത്തിൽ ഈ ഫണ്ട് മാനേജ് ചെയ്യുന്ന ഫണ്ട് മനേജർമാരുടെ പ്രകടനവും ശ്രദ്ധിച്ചാൽ നന്ന്.

മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ അവ യൂണിറ്റുകളെ വാങ്ങി കൂട്ടുന്നു. ഓഹരി വിപണി താഴ്ന്ന് നിൽക്കുന്ന സമയത്ത് കൂടുതൽ യൂണിറ്റുകൾ വാങ്ങി കൂട്ടാനാകുന്നു. വിപണി ഉയർന്ന് നിൽക്കുമ്പോൾ മ്യൂച്ചൽ ഫണ്ടിന്റെ മൂല്യം മൊത്തത്തിൽ കൂടുന്നു.

എസ് ഐ പികൾ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. നിക്ഷേപം നടത്തി ഒരു വർഷത്തിനുള്ളിൽ പിൻവലിച്ചാൽ ചെറിയ ഒരു എക്സിറ്റ് ലോഡിന് വിധേയമാകും.

പലർക്കും പറ്റുന്ന ഒരു അബദ്ധമാണ് ഓഹരി വിപണി ഇടിഞ്ഞ ഉടനെ മ്യൂച്ചൽ ഫണ്ടിൽ നിന്ന് പിൻവലിയുക എന്നത്. ഇത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്നതാണ്. ചിലപ്പോൾ നിങ്ങൾ നിക്ഷേപിച്ച ഫണ്ടുകളുടെ ഓഹരികളായിരിക്കില്ല താഴന്നത്. തന്നെയല്ല മാർക്കറ്റ് ഇടിഞ്ഞപ്പോഴായിരുന്നു നിങ്ങൾ കൂടുതൽ യൂണിറ്റുകൾ വാങ്ങിക്കൂട്ടിയത് എന്നും ഓർമ്മിക്കുക. ഒരു പക്ഷേ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾ നിക്ഷേപിച്ച ഫണ്ടുകളിലെ ഓഹരി ഒരു മിന്നുന്ന പ്രകടനം നടത്തിയാൽ നിങ്ങൾക്ക് വൻ നേട്ടം കൊയ്യാം.

നിങ്ങൾ നടുന്ന ഒരു വൃക്ഷമായി എസ് ഐ പിയെ സങ്കൽപ്പിക്കുക. വിപണിയിലെ എല്ലാ കാലാവസ്ഥയ്ക്കും അത് വിധേയമാകട്ടെ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം തീർച്ചയായും ലഭിക്കും.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം

#4 1000 രൂപയില്‍ എല്ലാം സുരക്ഷിതം; റിട്ടയര്‍മെന്‍റിനോട് ഭയം വേണ്ട, നിങ്ങളെ തേടി നേട്ടം വരും

#5 ഇനി ധൈര്യമായി ക്രെഡിറ്റ് കാര്‍ഡ് എടുക്കാം; വില്ലനല്ല, അടിയന്തര ഘട്ടങ്ങളിലെ ഉറ്റസുഹൃത്ത് !

#6 ക്യാന്‍സര്‍ ചികിത്സാ ചെലവുകളെ ഇനി ഭയക്കേണ്ട: ദിവസവും ഏഴ് രൂപ മാത്രം മാറ്റിവച്ചാല്‍ മതി !

#7 തന്ത്രം പിടികിട്ടിയവന് നേട്ടങ്ങൾ മാത്രം നൽകും നിക്ഷേപം; മ്യൂചൽ ഫണ്ടിൽ എങ്ങനെ തുടങ്ങാം

#8 2020 ല്‍ വന്‍ നേട്ടം കൊയ്യാം ഈ അഞ്ച് നിക്ഷേപ രീതികളിലൂടെ; ഇനിയുളള കാലം നിങ്ങളുടേതാണ് !

#9 കുറഞ്ഞ ചെലവില്‍ ഒരുകോടിയുടെ ഇന്‍ഷുറന്‍സ് കവറേജ്‌; നിങ്ങളുടെ കുടുംബത്തെ സുരക്ഷിതമാക്കാം