ഒരു പൊതുമേഖല സ്ഥാപനത്തിൽ നിന്ന് 55 വയസ്സ് പൂർത്തിയായപ്പോൾ സ്വയം വിരമിക്കുകയാണ് മാധവൻകുട്ടി. സ്ഥാപനത്തിന് പെൻഷനില്ല മറിച്ച് ഗ്രാറ്റുവിറ്റിയും മറ്റു ആനുകൂല്യങ്ങളും ഒരുമിച്ചണ് മാധവന് കമ്പനി നൽകുന്നത്. മാധവന് നല്ല തുക ലഭിക്കും. എന്നാൽ, ഇത് എങ്ങനെ നിക്ഷേപിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം ആശയകുഴപ്പത്തിലായി.

കുറഞ്ഞ് വരുന്ന പലിശ നിരക്കും, പണപെരുപ്പവും അദ്ദേഹത്തെ വ്യാകുലപ്പെടുത്തി. വിരമിച്ചിട്ട് ഒരു മാസമായി, എന്നിട്ടും നിക്ഷേപിക്കാൻ പറ്റിയ ഒരു പദ്ധതിയും മാധവന് കണ്ടെത്താനായില്ല. അപ്പോഴാണ് കൂടെ വിരമിച്ച ഒരു സുഹൃത്ത് ഭാരത സർക്കാരിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിനെ പറ്റി മാധവനോട് പറഞ്ഞത്.

എന്താണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം?

രാജ്യത്തെ മുതിർന്ന പൗരൻമാരെ ലക്ഷ്യം വയ്ക്കുന്നതാണ് ഈ പദ്ധതി. പ്രാധാനമായും  60 വയസ് തികഞ്ഞവർക്ക് ഇതിൽ ചേരാം. അല്ലെങ്കിൽ 55 വയസ്സ് തികഞ്ഞ ഒരു വ്യക്തി ഏതെങ്കിലും സ്ഥാപനത്തിൽ നിന്ന് സ്വയം വിരമിച്ചാലും ഈ പദ്ധതിയിൽ ചേരാം.കുറഞ്ഞത് ആയിരം രൂപയോ അല്ലെങ്കിൽ ആയിരത്തിന്റെ ഗുണിതങ്ങളായി 15 ലക്ഷം രൂപ വരെയോ നിക്ഷേപിക്കാം. സൈന്യത്തിൽ നിന്ന് പിരിഞ്ഞവർക്ക് പ്രായ പരിധി ബാധകമല്ല.

അഞ്ച് വർഷമാണ് നിക്ഷേപത്തിന്റെ കാലാവധി. ക്വാർട്ടർലി അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. നിലവിൽ ഇതിന് 8.6% പലിശയാണ് ലഭിക്കുന്നത്. കാലാവധി പൂർത്തിയായാൽ നിക്ഷേപം പരമാവധി  മൂന്ന് വർഷം വരെ നീട്ടാം. നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. പലിശ നികുതിക്ക് വിധേയമാകും. 

അത്യാവശ്യ ഘട്ടത്തിൽ നിക്ഷേപത്തിൽ നിന്ന് വായ്പയുമെടുക്കാം. എന്നാൽ, നിക്ഷേപം തുടങ്ങി ഒരു വർഷത്തിന് ശേഷം നിക്ഷേപിച്ച തുകയുടെ ഒന്നര ശതമാനം പിഴയായി നൽകിയാൽ മാത്രമേ നിക്ഷേപം പൂർണ്ണമായി പിൻവലിക്കാൻ കഴിയൂ. രണ്ടാം വർഷത്തിൽ ഇത് ഒരു ശതമാനമായി താഴും.

മുന്‍ ലക്കങ്ങള്‍:

#1 നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ !, ഇഎംഐയ്ക്ക് നേര്‍വിപരീതമായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി

#2 500 രൂപയില്‍ തുടങ്ങാം, 43 ലക്ഷം വരെ നേടാം: പിപിഎഫ് എന്ന സുഹൃത്തിനെ പരിചയപ്പെടാം

#3 വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം