Asianet News MalayalamAsianet News Malayalam

വെറും 100 രൂപ നിക്ഷേപിച്ച് തുടങ്ങാം: മകള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ സമ്മാനം

രാജ്യത്തെ പെൺകുട്ടികളുടെ അഭിവൃദ്ധി ലക്ഷ്യംവെച്ചാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. 

Sukanya Smrudhi Yojana By Central Government Project For Girls
Author
Trivandrum, First Published Nov 22, 2019, 4:15 PM IST

Sukanya Smrudhi Yojana By Central Government Project For Girls

ജെറോമിന് ഒരു മകൾ ജനിച്ചു. വിവരമറിഞ്ഞയുടനെ അദ്ദേഹം മകളെ കാണാൻ ആശുപത്രിയിലേക്ക് ഓടിയെത്തി. തന്റെ പിഞ്ചോമനയെ ഭാര്യ ജിന്‍സിയുടെ കൈയില്‍ നിന്ന് വാങ്ങിയപ്പോള്‍ ലോകം മുഴുവനും  കൈകളിലാണെന്ന് ജെറോമിന് തോന്നലുണ്ടായി. ആ സന്തോഷത്തിൽ മകൾക്കായി ഓൺലൈനിൽ നിന്ന് അവൾക്ക് അഞ്ച് വയസ്സ് വരെയുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടി.

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി, ഒടുവില്‍ മകളുടെ ഒന്നാം പിറന്നാളെത്തി. അതും ദമ്പതികള്‍ കേമമായി ആഘോഷിച്ചു. അന്ന് രാത്രി അതിഥികൾ പോയതിന് ശേഷം ജിന്‍സി ജെറോമിനോട് മകൾക്കായി എന്ത് സമ്മാനമാണ് വാങ്ങിയതെന്ന് ചോദിച്ചു. ജെറോം ചിരിച്ചു എന്നിട്ട് ഭാര്യയോട് മേശയിൽ ഇരിക്കുന്ന കടലാസ്സ് എടുത്ത് നോക്കാന്‍ പറഞ്ഞു. ജിൻസിക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. ഒടുവിൽ ജിൻസിക്ക് മനസ്സിലാകുന്ന ഭാഷയിൽ ജെറാം തന്റെ പൊന്നോമനക്കുള്ള സമ്മാനത്തെ കുറിച്ച് വിശദീകരിച്ചു. അത് മകളുടെ പേരിൽ ജെറോം തുടങ്ങിയ സുകന്യ സമൃദ്ധി എന്ന നിക്ഷേപ പദ്ധതിയായായിരുന്നു.

എന്താണ് സുകന്യ സമൃദ്ധി?

രാജ്യത്തെ പെൺകുട്ടികളുടെ അഭിവൃദ്ധി ലക്ഷ്യംവെച്ചാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആരംഭിച്ചത്. പത്ത് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾക്ക് മാത്രമാണ് അവരുടെ മാതാപിതാക്കൾ മുഖേനയോ അല്ലെങ്കിൽ നിയമപരമായി നിയമിച്ച രക്ഷകർത്താവോ വഴി ഈ പദ്ധതിയിൽ അംഗമാകാൻ കഴിയുക.

രണ്ട് പെൺമക്കളുള്ള മാതാപിതാക്കൾക്ക് ഒരോ കുട്ടിക്കും ഒരു അക്കൗണ്ട് തുടങ്ങാം. വെറും 250 രൂപ മതി നിങ്ങളുടെ മകളെ ഈ പദ്ധതിയിൽ ചേർക്കാൻ. പിന്നീട് 100 രുപയുടെ നിക്ഷേപം തൊട്ട് നൽകാം. പരമാവധി നിക്ഷേപ പരിധി ഒരു വർഷം 1,50,000 രൂപയാണ്. ഈ തുകയ്ക്ക് 80C അടിസ്ഥാനത്തിൽ നികുതിയിളവും ലഭിക്കുമെന്നത് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷതയാണ്. 21 വർഷമാണ് സുകന്യ സമൃദ്ധിയുടെ കാലാവധി എന്നാൽ, നിങ്ങൾ 15 വർഷത്തേക്ക് മാത്രം നിക്ഷേപം നടത്തിയാൽ മതി. ഉദാഹരണത്തിന് നിങ്ങൾ 1/1/2020ൽ നിക്ഷേപം ആരംഭിച്ചാൽ 31/12/2034 വരെ തുക നിക്ഷേപിച്ചാൽ മതി. ശേഷിക്കുന്ന 6 വർഷത്തേക്കും നിങ്ങൾക്ക് പലിശ ലഭിക്കും.
 
കുട്ടിക്ക് 18 വയസ്സാകുമ്പോൾ പഠന ആവശ്യങ്ങൾക്കോ, വിവാഹ ആവശ്യങ്ങൾക്കായോ നിക്ഷേപ തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം. പലിശയുടെ മേൽ പലിശ ലഭിക്കുന്നതിനാൽ നിങ്ങളുടെ മകൾക്ക് ഭാവി സുരക്ഷിതമാകാന്‍ ഉപകാരപ്രദമായ ഒരു തുക ലഭിക്കും. ഇതിന്റെ നടത്തിപ്പും പലിശ നിഷ്കകർഷിക്കുന്നതും കേന്ദ്ര സർക്കാരായതിനാൽ നിക്ഷേപത്തിന്റെ സുരക്ഷയും ഉറപ്പാണ്. നിലവിൽ ഇതിന്റെ പലിശ നിരക്ക് 8.4 ശതമാനമാണ്.

സുകന്യ സമൃദ്ധിയിൽ ചേരാൻ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ തിരിച്ചറിയിൽ രേഖയും മാത്രം മതി. ബാങ്കുകളിലോ പോസ്‌റ്റോഫിസിലോ പോയി ഇതിൽ അംഗമാകാം.

സുകന്യ സമൃദ്ധിയെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ജിൻസിക്ക് ജെറോമിനോടുള്ള മതിപ്പ് കൂടി. ഒരു അച്ഛന്‍ മകൾക്ക് കൊടുക്കാൻ പറ്റിയ അവിസ്മരണീയമായ പിറന്നാൾ സമ്മാനം.

Follow Us:
Download App:
  • android
  • ios