ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചില്ലേ? അവസാന തീയതി ഇതാണ്, ആരൊക്കെ ശ്രദ്ധിക്കണം

Published : Aug 26, 2025, 06:57 PM IST
audit

Synopsis

ആദായനികുതി നിയമം അനുസരിച്ച് ചില നികുതിദായകർ നിർബന്ധമായും അവരുടെ അക്കൗണ്ടുകളുടെ ആദായനികുതി ഓഡിറ്റ് നടത്തേണ്ടതുണ്ട്.

ദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 15 ആണ്. നികുതിദായകർ ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടത് എപ്പോഴാണ്? എല്ലാ നികുതിദായകരും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ആവശ്യകതയുണ്ടോ? 1961-ലെ ആദായനികുതി നിയമം അനുസരിച്ച് ചില നികുതിദായകർ നിർബന്ധമായും അവരുടെ അക്കൗണ്ടുകളുടെ ആദായനികുതി ഓഡിറ്റ് നടത്തേണ്ടതുണ്ട്.

ഒരു ബിസിനസ് സ്ഥാപനത്തിന്റെയോ പ്രൊഫഷണലിന്റെയോ അക്കൗണ്ട് ബുക്കുകളുടെ സമഗ്രമായ പരിശോധനയാണ് ആദായ നികുതി ഓഡിറ്റ്. ഒരു നിശ്ചിത വരുമാന പരിധി കടക്കുന്ന ബിസിനസുകാർക്കും പ്രൊഫഷണലുകൾക്കും ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. ഒന്നാമതായി, ഇത് സാമ്പത്തിക രേഖകളുടെയും ഐടിആറുകളുടെയും കൃത്യത ഉറപ്പാക്കുന്നു, റിപ്പോർട്ടുചെയ്‌ത വരുമാനവും ചെലവുകളും യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് പരിശോധിക്കാൻ കഴിയും. രണ്ടാമതായി, ഓഡിറ്റുകൾ നികുതിവെട്ടിപ്പിനെ തടയും. വരുമാനത്തെ തെറ്റായി കാണിക്കാൻ സാധിക്കില്ല എന്നത് തന്നെയാണ് പ്രത്യേകത.

ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

നികുതി ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ഒരു നികുതിദായകർ സെപ്തംബർ 30-നോ അതിനുമുമ്പോ അക്കൗണ്ട്സ് ബുക്ക് ഓഡിറ്റ് ചെയ്യണം.

ടാക്സ് ഓഡിറ്റ് നടത്താൻ ആരെ സമീപിക്കണം?

ആദായ നികുതി ഓഡിറ്റ് നടത്താൻ ഒരു നികുതിദായകൻ രണ്ട് വ്യത്യസ്ത ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അക്കൗണ്ട് ബുക്കുകൾ, ദൈനംദിന പ്രവർത്തനങ്ങൾ മുതലായവ കൈകാര്യം ചെയ്യുന്നതിന് ചാർട്ടേഡ് അക്കൗണ്ടന്റ് ആവശ്യമാണ്. നികുതി ഓഡിറ്റിന് വേണ്ടിയുള്ള അക്കൗണ്ട് ബുക്കുകളുടെ പരിശോധന നടത്താൻ മറ്റൊരു ചാർട്ടേഡ് അക്കൗണ്ടന്റ് ആവശ്യമാണ്. നികുതി ഓഡിറ്റ് നടത്തുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന് അതേ നികുതിദായകന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല.

ആദായ നികുതി ഓഡിറ്റ് റിപ്പോർട്ട് ചാർട്ടേഡ് അക്കൗണ്ടന്റ് ഇ-ഫയൽ ചെയ്യേണ്ടതുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റ് ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, നികുതിദായകൻ ആദായനികുതി വകുപ്പിലെ ഇ-ഫയൽ അക്കൗണ്ടിൽ നിന്ന് റിപ്പോർട്ട് അംഗീകരിക്കേണ്ടതുണ്ട്,

PREV
Read more Articles on
click me!

Recommended Stories

അത്ര അപകടകാരിയല്ല പേഴ്സണൽ ലോൺ! പെട്ടുപോകുന്ന സന്ദർഭങ്ങളിലും സ്മാർട്ട് ആയി ഉപയോഗിച്ചാൽ ലാഭം നേടാം
നിര്‍മ്മാണത്തിലിരിക്കുന്ന വീട് വാങ്ങണോ? അപകട സാധ്യതകൾ എന്തൊക്കെ?