ലോക്കാക്കാം ഉയർന്ന പലിശയിൽ, ഈ മൂന്ന് ബാങ്കുകളിൽ സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാനുള്ള അവസരം ഉടനെ അവസാനിക്കും

Published : Aug 27, 2025, 03:02 PM IST
BEST 5-year fixed deposit interest rates in India

Synopsis

പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് രാജ്യത്തെ ചില ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു

സ്ഥിര നിക്ഷേപങ്ങൾ നടത്താൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച് ഓപ്ഷനാണ് പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ. പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് രാജ്യത്തെ ചില ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിൽ മിക്ക നിക്ഷേപ പദ്ധതികളുടേയും കാലാവധി വരുന്ന മാസം മുപ്പതാം തീയതി അവസാനിക്കും. ഉയർന്ന പലിശയാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന സവിശേഷത. മെച്ചപ്പെട്ട വരുമാനം ആഗ്രഹിക്കുന്നവർക്ക് സമയപരിധിക്ക് മുമ്പ് ഇവയിൽ നിക്ഷേപം നടത്താം.

ഐഡിബിഐ ബാങ്ക് ഉത്സവ് എഫ്ഡി

ഐഡിബിഐയുടെ ഉത്സവ് പ്രത്യേക എഫ്ഡിക്ക് 444, 555, 700 ദിവസത്തെ കാലാവധികളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ 3 എഫ്‌ഡികളിലും നിക്ഷേപിക്കാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 30 ആണ്. ഐഡിബിഐ ബാങ്ക് 444 ദിവസത്തെ സ്‌പെഷ്യൽ എഫ്‌ഡിയിൽ സാധാരണ പൗരന്മാർക്കും/എൻ‌ആർ‌ഇ/എൻ‌ആർ‌ഒകൾക്കും 6.70% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.20% പലിശയാണ് ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 555 ദിവസത്തെ സ്‌പെഷ്യൽ എഫ്‌ഡിയിൽ 6.75% ആണ് പലിശ. മുതിർന്ന പൗരന്മാർക്ക് 7.25% പലിശ ലഭിക്കും. 700 ദിവസത്തെ സ്‌പെഷ്യൽ എഫ്‌ഡിയിൽ, 6.60% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്കുള്ള പലിശ 7.10% ആണ്

ഇന്ത്യൻ ബാങ്ക് പ്രത്യേക എഫ്‌ഡി

ഇന്ത്യൻ ബാങ്ക് 444 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ സാധാരണ പൗരന്മാർക്ക് 6.70% പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.20% ആണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് 7.45% പലിശയും ലഭിക്കും. നിക്ഷേപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.

എസ്ബിഐ അമൃത് വൃഷ്ടി 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 444 ദിവസത്തെ പ്രത്യേക എഫ്‌ഡിയായ 'അമൃത് വൃഷ്ടി' പദ്ധതിയുടെ അവസാന തീയതി നീട്ടിയിരുന്നു, എന്നാൽ ബാങ്ക് ഇതുവരെ പുതിയ സമയപരിധി പ്രഖ്യാപിച്ചിട്ടില്ല. എസ്‌ബി‌ഐ സാധാരണ പൗരന്മാർക്ക് 6.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.10% പലിശ ലഭിക്കും, അതേസമയം സൂപ്പർ സീനിയർ പൗരന്മാർക്ക് 7.20% ലഭിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ചില്ലറയല്ല ഈ മാറ്റങ്ങൾ! ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ' നോക്കാം
കേൾക്കുന്നതെല്ലാം സത്യമല്ല! പലതും വെറുതേ പറയുന്നതാണെന്നേ, സാമ്പത്തിക കാര്യങ്ങളിൽ സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട മിഥ്യാധാരണകൾ