ബിഡിജെഎസിന്‍റെ മൂന്ന് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; തൃശൂരും വയനാടും തീരുമാനം പിന്നീട്

By Web TeamFirst Published Mar 26, 2019, 9:14 AM IST
Highlights

ബി ഡി ജെ എസിന്‍റെ മൂന്ന് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം 11 മണിക്ക്. തൃശൂരിൽ പ്രഖ്യാപനം എല്ലാവരുമായി ആലോചിച്ചുമാത്രമെന്ന് തുഷാർ വെള്ളാപ്പള്ളി. 

തിരുവനന്തപുരം: ബി ഡി ജെ എസിന്‍റെ മൂന്ന് സീറ്റുകളിൽ ഇന്ന് രാവിലെ 11മണിക്ക് സ്ഥാനാർഥിയെ പ്രഖ്യാപിക്കും. ആലത്തൂർ, ഇടുക്കി, മാവേലിക്കര എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിക്കുക.

തൃശൂർ സീറ്റിൽ രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. എല്ലാവരോടും ആലോചിച്ചിട്ട് മാത്രമേ തൃശൂർ സീറ്റിൽ പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന് വേണ്ട എല്ലാ പ്രാതിനിധ്യവും ബി ജെ പിയുടെ കേന്ദ്രനേതൃത്വം നൽകിയിട്ടുണ്ടെന്നും സീറ്റുകളിൽ യാതൊരു തർക്കവും ഇല്ലെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ സീറ്റ് വിട്ടുനൽകണമെന്ന് ബിഡിജെഎസിനോട് ബിജെപി ആവശ്യപ്പെട്ടേക്കും. നിലവില്‍ വയനാട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്നത് ബിഡിജെഎസ് ആണ്. 

Also Read: രാഹുല്‍ ഗാന്ധി വയനാട് എത്തിയാല്‍ മത്സരത്തിന് ബിജെപിയും

എന്നാൽ തൃശൂർ ഉറപ്പിച്ച തുഷാറിനെ രാഹുൽ വന്നാൽ വയനാട്ടിലേക്ക് മാറ്റിയാലോ എന്ന ബദൽ നിർദ്ദേശമാണ് ബി ഡി ജെ എസ് മുന്നോട്ട് വെക്കുന്നത്. അമിത്ഷായുമായുള്ള കൂടിക്കാഴ്ചയില്‍ തുഷാർ വെള്ളാപ്പള്ളി ഈ നിർദ്ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബി ജെ പി ദേശീയ നേതൃത്വം കൈക്കൊള്ളും.

Also Read: വയനാട് സീറ്റ് വിട്ടുതരില്ല; ബിജെപിക്കെതിരെ ബിഡിജെഎസ്

Also Read: രാഹുൽ മത്സരിച്ചാൽ തുഷാറിനെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കണം: ബിഡിജെഎസ്

click me!