
ദില്ലി: ആധാർ, യൂണിവേഴ്സൽ അക്കൗണ്ട് നമ്പറുമായി ബന്ധിപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). ഇലക്ട്രോണിക് ചലാൻ-കം-റിട്ടേൺ (ഇസിആർ) ഫയൽ ചെയ്യുന്നതിന് ആധാർ - യുഎഎൻ ലിങ്കിംഗ് നിർബന്ധമാണ്. ഡിസംബർ 1 ന് പുറപ്പെടുവിച്ച സർക്കുലറിനെ തുടർന്നാണ് ഈ തീരുമാനം, സമയപരിധി കർശനമായി നടപ്പിലാക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സാമ്പത്തിക സുരക്ഷയ്ക്കായുള്ള ഒരു സേവിംഗ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. ഇപിഎഫ്ഒ ആണ് ഇപിഎഫ് നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത്. 20 ജീവനക്കാരോ അതിൽ കൂടുതലോ ഉള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ നിർബന്ധമായും ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്യണം. ജീവനക്കാർ പ്രതിമാസം അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനം ഇപിഎഫിലേയ്ക്ക് നീക്കിവെക്കുമ്പോൾ , അതേ തുക തൊഴിലുടമയും സംഭാവന ചെയ്യുന്നു.
പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ ഓരോ അംഗത്തിനും നല്‍കുന്ന 12 അക്ക നമ്പര്‍ ആണ് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ . ജോലി ചെയ്യുന്ന കമ്പനി ഏതാണെങ്കിലും പിഎഫിന്‍റെ സമഗ്രമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് യുഎഎന്‍ സഹായകരമാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ശാഖകളോ, കോമൺ സർവീസ് സെന്ററുകളിലോ (സിഎസ്‌സി) സന്ദർശിച്ചും
നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടുമായി ആധാർ ഓഫ്‌ലൈനായി ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ഇതിനായി യുഎഎൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അപേക്ഷ പൂരിപ്പിച്ച്, നിങ്ങളുടെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നേരിട്ട് സമർപ്പിക്കേണ്ടതുണ്ട്..