ഫെബ്രുവരിയിൽ എത്ര ദിവസം ബാങ്കുകൾ അടച്ചിടും; അവധി ദിനങ്ങൾ അറിയാം

Published : Feb 03, 2026, 05:33 PM IST
Bank Holidays 2026

Synopsis

ആർ‌ബി‌ഐയുടെ വാർഷിക അവധിക്കാല കലണ്ടർ അനുസരിച്ച്, 2026 ഫെബ്രുവരിയിൽ ഒമ്പത് ദിവസം ബാങ്കുകൾ അടച്ചിരിക്കും. ഇതിൽ പ്രാദേശിക അവധികളും ഉൾപ്പെടുന്നു.

തിരുവന്തപുരം ഫെബ്രുവരിയിൽ ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, അവധി ദിവസങ്ങൾ അറിഞ്ഞിരിക്കണം. കാരണം ബാങ്ക് അവധി മൂലം ഇടപാടുകൾ മുടങ്ങാനോ അവസരം നഷ്ടപ്പെടാനോ ഇടവരാതിരിക്കാനാണ് ഇത്. എല്ലാ ഞായറാഴ്ചകളും, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും രാജ്യത്ത് ബാങ്ക് അവധിയാണ് ഇതുകൂടാതെയുള്ള ബാങ്ക് അവധികൾ അറിയാം.

ആർ‌ബി‌ഐയുടെ വാർഷിക അവധിക്കാല കലണ്ടർ അനുസരിച്ച്, 2026 ഫെബ്രുവരിയിൽ ഒമ്പത് ദിവസം ബാങ്കുകൾ അടച്ചിരിക്കും. ഇതിൽ പ്രാദേശിക അവധികളും ഉൾപ്പെടുന്നു.

2026 ഫെബ്രുവരിയിലെ ബാങ്ക് അവധി ദിവസങ്ങളുടെ പൂർണ്ണ പട്ടിക ഇതാ:

ഫെബ്രുവരി 1 (ഞായർ): അവധി

ഫെബ്രുവരി 8 (ഞായർ): അവധി

ഫെബ്രുവരി 14 (ശനി): രണ്ടാം ശനിയാഴ്ച അവധി

ഫെബ്രുവരി 15 (ഞായർ): അവധി

ഫെബ്രുവരി 18 (ബുധൻ): ലോസർ - സിക്കിമിലെ ഗാങ്‌ടോക്കിൽ ബാങ്ക് അവധി.

ഫെബ്രുവരി 19 (വ്യാഴം): ഛത്രപതി ശിവജി ജയന്തി - മുംബൈ, നാഗ്പൂർ, ബേലാപൂർ (മഹാരാഷ്ട്ര) എന്നിവിടങ്ങളിൽ ബാങ്ക് അവധി

ഫെബ്രുവരി 20 (വെള്ളി): സംസ്ഥാന രൂപീകരണ ദിനം – ഐസ്വാൾ (മിസോറം), ഇംഫാലിൽ (മണിപ്പൂർ) എന്നിവിടങ്ങളിൽ ബാങ്ക് അവധി.

ഫെബ്രുവരി 22 (ഞായർ): അവധി

ഫെബ്രുവരി 28 (ശനി): നാലാം ശനിയാഴ്ച

ബാങ്ക് അവധി ദിവസങ്ങളിൽ, ഉപഭോക്താക്കൾക്ക് മിക്ക ഡിജിറ്റൽ സേവനങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും:

യുപിഐ, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ പതിവുപോലെ പ്രവർത്തിക്കും. പണം പിൻവലിക്കലിനായി എടിഎമ്മുകൾ പ്രവർത്തിക്കും. ഐഎംപിഎസ്, യുപിഐ പോലുള്ള ഓൺലൈൻ ഫണ്ട് ട്രാൻസ്ഫറുകൾ തുടരും. എന്നാൽ, ചെക്കുകൾ, ഡിമാൻഡ് ഡ്രാഫ്റ്റുകൾ, പ്രോമിസറി നോട്ടുകൾ എന്നിവ ഉൾപ്പെടുന്ന ഇടപാടുകൾ ആർ‌ബി‌ഐ പ്രഖ്യാപിച്ച അവധി ദിവസങ്ങളിൽ പ്രോസസ്സ് ചെയ്യില്ല.

PREV
Read more Articles on
click me!

Recommended Stories

അമേരിക്കന്‍ തീരുവ കുറക്കും; പക്ഷേ ഇന്ത്യയ്ക്ക് കൈപൊള്ളുമോ? പുതിയ 'ഡീലിന്' പിന്നിലെ 5 ചോദ്യങ്ങള്‍
ഇന്ത്യ-യുഎസ് കരാർ: അമേരിക്കൻ 'നോൺവെജ്' പാലിന് വിപണി കണ്ടെത്താൻ കേന്ദ്രം തയ്യാറാകുമോ?