
ക്രിസ്മസ് ആഘോഷം, പുതുവത്സരാഘോഷം തുടങ്ങി ഡിസംബറിൽ നിരവധി ബാങ്ക് അവധികളുണ്ട്. അതിനാൽ, ഡിസംബറിൽ ബാങ്ക് ഇടപാടുകൾ നടത്താനായി പ്ലാൻ ചെയ്തവരുണ്ടെങ്കിൽ ശ്രദ്ധിക്കുക, രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ മേഖല ബാങ്കുകൾക്ക് അവധി ദിവസങ്ങൾ ഏതൊക്കെയെന്ന് ശ്രദ്ധിക്കുക. അതേസമയം, മൊബൈൽ, ഇന്റർനെറ്റ് വഴിയുള്ള ബാങ്കിംഗ് പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താനാകും.
ഡിസംബർ 1
സംസ്ഥാന ഉദ്ഘാടന ദിനം പ്രമാണിച്ച് ഡിസംബർ 1 (തിങ്കളാഴ്‌ച) അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 3
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് ഗോവയിൽ ഡിസംബർ 3 ബുധനാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 12
പാ ടോഗൻ നെങ്മിഞ്ച സാങ്മയുടെ ചരമവാർഷികത്തോടനുബന്ധിച്ച് മേഘാലയയിൽ ഡിസംബർ 12-ന് (വെള്ളിയാഴ്ച) ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 18
യു സോസോ താമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മേഘാലയയിൽ ഡിസംബർ 18 (വ്യാഴാഴ്ച) ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 19
ഗോവ വിമോചന ദിനം ആഘോഷിക്കാൻ ഡിസംബർ 19 (വെള്ളിയാഴ്ച) ഗോവയിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 20
ലോസൂങ്, നംസൂങ് ഉത്സവങ്ങൾ ആഘോഷിക്കാൻ സിക്കിമിൽ ഡിസംബർ 20-ന് (ശനി) ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 22
ലോസൂങ്, നംസൂങ് ഉത്സവങ്ങൾ ആഘോഷിക്കാൻ സിക്കിമിൽ ഡിസംബർ 22-ന് (തിങ്കളാഴ്‌ച) ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 24-
ക്രിസ്മസ് രാവ് ആഘോഷിക്കാൻ ഡിസംബർ 24 (ബുധൻ) മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 25
ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ 25 (വ്യാഴം) ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 26
.ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ 26 (വെള്ളിയാഴ്ച) മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 27
ക്രിസ്മസിന് ഡിസംബർ 27 (ശനി) നാഗാലാൻഡിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 30
യു കിയാങ് നങ്ബയുടെ ചരമവാർഷികത്തോടനുബന്ധിച്ച് മേഘാലയയിൽ ഡിസംബർ 30-ന് (ചൊവ്വാഴ്ച) ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബർ 31-ന് ബാങ്ക് അവധി
പുതുവത്സരാഘോഷവും ഇമോയ്‌നു ഇരത്പ ഉത്സവവും ആഘോഷിക്കാൻ മിസോറാമിലും മണിപ്പൂരിലും ഡിസംബർ 31-ന് ബാങ്കുകൾക്ക് അവധിയായിരിക്കും.