ബ്രാന്റില്‍ കത്രീന കൊടുങ്കാറ്റായി; കുതിപ്പുമായി താരസുന്ദരിയുടെ ബ്രാന്റ്; പച്ചത്തൊടാനാകാതെ ദീപിക പദുക്കോണ്‍

Published : Nov 28, 2025, 03:25 PM IST
Katrina Kaif and Vicky Kaushal

Synopsis

ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കി വിപണി പിടിച്ചടക്കിയതും ദീപികയ്ക്ക് തിരിച്ചടിയായി. ആഗോള ഭീമന്‍മാരായ എസ്റ്റീ ലോഡര്‍ പോലുള്ള ആഡംബര ബ്രാന്‍ഡുകളുമായുള്ള മത്സരവും കടുപ്പമേറിയതായി.

 

വെള്ളിത്തിരയിലെ താരപ്പോരാട്ടം ബിസിനസ് കളത്തിലേക്ക് മാറിയപ്പോള്‍ വിജയക്കൊടി പാറിച്ചത് കത്രീന കൈഫ്. ദീപിക പദുക്കോണ്‍ തുടക്കമിട്ട സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ '82°ഇ' വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 12.3 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് നല്‍കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, കത്രീന കൈഫിന്റെ ഉടമസ്ഥതയിലുള്ള മേക്കപ്പ് ബ്രാന്‍ഡായ 'കേ ബ്യൂട്ടി' വിപണിയില്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

വരുമാനം കുറഞ്ഞു; ചെലവ് ചുരുക്കല്‍ തകൃതി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 21.2 കോടി രൂപയായിരുന്ന ദീപികയുടെ കമ്പനിയുടെ വരുമാനം ഇത്തവണ 14.7 കോടി രൂപയായി ഇടിഞ്ഞു. 2022 നവംബറില്‍ വലിയ പ്രതീക്ഷകളോടെ വിപണിയിലെത്തിയ ബ്രാന്‍ഡിന് ഇതുവരെ പച്ചതൊടാനായിട്ടില്ല. 2024-ല്‍ 23.4 കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നിടത്ത് നിന്ന് നഷ്ടം 12.3 കോടിയായി കുറയ്ക്കാന്‍ സാധിച്ചത് മാത്രമാണ് ഏക ആശ്വാസം. പ്രതിസന്ധി മറികടക്കാന്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലാണ് കമ്പനി. കഴിഞ്ഞ വര്‍ഷം 47.1 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് ഇത്തവണ അത് 25.9 കോടിയായി വെട്ടിച്ചുരുക്കി. മാര്‍ക്കറ്റിംഗ് ചെലവുകള്‍ 20 കോടിയില്‍ നിന്ന് വെറും 4.4 കോടി രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്.

എന്തുകൊണ്ട് ദീപികയ്ക്ക് തിരിച്ചടിയേറ്റു?

ഉയര്‍ന്ന വിലയാണ് '82°ഇ' വിപണിയില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. 2,500 രൂപ മുതല്‍ 4,000 രൂപ വരെയാണ് ഉല്‍പ്പന്നങ്ങളുടെ വില. ഷാരൂഖ് ഖാനെപ്പോലുള്ള സൂപ്പര്‍താരങ്ങളെ ഇറക്കി വമ്പന്‍ പ്രചാരണം നടത്തിയിട്ടും സാധാരണക്കാരിലേക്ക് എത്താന്‍ ബ്രാന്‍ഡിന് സാധിച്ചില്ല. ഫോക്‌സ്ടെയില്‍, പ്ലം, ഡോട്ട് ആന്‍ഡ് കീ തുടങ്ങിയ ബ്രാന്‍ഡുകള്‍ കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ നല്‍കി വിപണി പിടിച്ചടക്കിയതും ദീപികയ്ക്ക് തിരിച്ചടിയായി. ആഗോള ഭീമന്‍മാരായ എസ്റ്റീ ലോഡര്‍ പോലുള്ള ആഡംബര ബ്രാന്‍ഡുകളുമായുള്ള മത്സരവും കടുപ്പമേറിയതായി.

കത്രീനയുടെ 'കേ ബ്യൂട്ടി' വിജയഗാഥ

ദീപികയുടെ തളര്‍ച്ചയ്ക്കിടയിലും കത്രീനയുടെ 'കേ ബ്യൂട്ടി' കുതിക്കുകയാണ്. നൈകയുമായി ചേര്‍ന്ന് തുടങ്ങിയ സംരംഭം 2019 മുതല്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 88.23 കോടി രൂപ വരുമാനവും 11.3 കോടി രൂപ ലാഭവും കമ്പനി നേടി. ഈ വര്‍ഷം വരുമാനം 100-105 കോടി രൂപയിലെത്തുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കമ്പനിയുടെ 51 ശതമാനം ഓഹരി നൈകയ്ക്കും 42 ശതമാനം കത്രീനയ്ക്കുമാണ്.

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം