ഭവനവായ്പ നിശബ്ദമായ കടക്കെണിയോ? 13 ലക്ഷം രൂപ ലാഭിക്കാന്‍ 'സ്മാര്‍ട്ട്' വായ്പാ തന്ത്രം

Published : Nov 28, 2025, 02:04 PM IST
First Home loan

Synopsis

വായ്പയുടെ ഘടന ബാങ്കിന് അനുകൂലമാണെങ്കിലും, ഒരു ലളിതമായ നിയമം മനസ്സിലാക്കിയാല്‍ ഇത് വായ്പയെടുത്തയാള്‍ക്ക് അനുകൂലമാക്കാം . വായ്പയുടെ ആദ്യ വര്‍ഷങ്ങളില്‍, ബാങ്കുകള്‍ ഇഎംഐയുടെ വലിയൊരു ഭാഗം വായ്പയുടെ മുതലിലേക്കല്ല, മറിച്ച് പലിശയിലേക്ക് ആണ് വകയിരുത്തുന്നത്.

ഒരു സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്‌നമായിരിക്കാം സ്വന്തമായൊരു വീട് എന്നത്. ആ സ്വപ്നത്തിലേക്കുള്ള മാര്‍ഗമായ ഭവനവായ്പ ഒരു പക്ഷെ ഒരു കടക്കെണിയിലേക്ക് നയിച്ചേക്കാം. വീട് സ്വന്തമാക്കുന്നതിന്റെ ആവേശത്തില്‍ പലരും വായ്പയുടെ യഥാര്‍ത്ഥ ചിലവ് കണക്കാക്കാറില്ല. ഉദാഹരണത്തിന്, 20 വര്‍ഷത്തേക്ക് 8% പലിശയില്‍ എടുക്കുന്ന 50 ലക്ഷം രൂപ വായ്പ, എളുപ്പത്തില്‍ തിരിച്ചടയ്ക്കാവുന്നതായി തോന്നാം. എന്നാല്‍ യാഥാര്‍ത്ഥ്യം ഞെട്ടിക്കുന്നതാണ്. 20 വര്‍ഷം കഴിയുമ്പോള്‍ വായ്പയെടുത്തയാള്‍ ആകെ 48 ലക്ഷം രൂപ പലിശയായി മാത്രം തിരിച്ചടച്ചിരിക്കും. അതായത്, മറ്റൊരു വീടിന്റെ ഏകദേശ വില! പ്രതിമാസ തിരിച്ചടവിലെ ചില പാളിച്ചകളാണ്് ഇതിന് കാരണം. വായ്പയുടെ ആദ്യ വര്‍ഷങ്ങളില്‍, ബാങ്കുകള്‍ ഇഎംഐയുടെ വലിയൊരു ഭാഗം വായ്പയുടെ മുതലിലേക്കല്ല, മറിച്ച് പലിശയിലേക്ക് ആണ് വകയിരുത്തുന്നത്.

തന്ത്രം മാറ്റിയാല്‍ ലാഭം 13 ലക്ഷം!

വായ്പയുടെ ഘടന ബാങ്കിന് അനുകൂലമാണെങ്കിലും, ഒരു ലളിതമായ നിയമം മനസ്സിലാക്കിയാല്‍ ഇത് വായ്പയെടുത്തയാള്‍ക്ക് അനുകൂലമാക്കാം . വായ്പയുടെ ശേഷിക്കുന്ന മുതലിന്‍മേല്‍ മാത്രമാണ് പലിശ കണക്കാക്കുന്നത് . അതായത്, തുടക്കത്തില്‍ തന്നെ മുതലിലേക്ക് കൂടുതല്‍ തുക അടച്ച് അതിന്റെ ഭാരം കുറച്ചാല്‍ ഭാവിയിലെ പലിശ ഓട്ടോമാറ്റിക്കായി കുറയും. 50 ലക്ഷം രൂപ വരുന്ന വായ്പയ്ക്ക് 41,800 രൂപയാണ് ഇഎംഐ എന്നിരിക്കട്ടെ. സാധാരണ രീതിയില്‍ വായ്പയെടുത്തയാള്‍ കൃത്യമായി അടച്ചുപോകുമ്പോള്‍ വായ്പാ കാലാവധി 20 വര്‍ഷവും ആകെ പലിശ 48 ലക്ഷവുമാണ്. എന്നാല്‍, ചില തന്ത്രങ്ങള്‍ ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് വായ്പാ കാലാവധി 12.5 വര്‍ഷമായി കുറയ്ക്കാനാകും. അതിനായി വര്‍ഷത്തിലൊരു തവണ അധിക ഇഎംഐ അടയ്ക്കാം. കൂടാതെ കയ്യില്‍ ലഭിക്കുന്ന അധിക വരുമാനവും ഉപയോഗിക്കാം. ഈ തന്ത്രം വഴി ആകെ 35 ലക്ഷം മാത്രമാണ് പലിശയായി നല്‍കേണ്ടി വരുന്നത്. അങ്ങനെ, വായ്പയെടുത്തയാള്‍ക്ക് 13 ലക്ഷം ലാഭിക്കാന്‍ സാധിക്കുന്നു.

ഫ്‌ലോട്ടിങ് പലിശ നിരക്കിലുള്ള വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക പ്രീപേയ്മെന്റ് ചാര്‍ജുകള്‍ നിരോധിച്ചിട്ടുള്ളതും അനുകൂലമാണ്.

:കാലാവധി കുറയ്ക്കുക, ഇഎംഐ കുറയ്ക്കരുത്: ഒരു അധിക തുക (പ്രീപേയ്മെന്റ്) അടയ്ക്കുമ്പോള്‍, ് ഇഎംഐ കുറയ്ക്കരുതെന്നും പകരം വായ്പാ കാലാവധി കുറയ്ക്കണമെന്നും ബാങ്കിന നിര്‍ദേശം നല്‍കുക. ഇഎംഐ കുറയ്ക്കുന്നത് ദീര്‍ഘകാല ലാഭം കുറയ്ക്കും.

ആദ്യ വര്‍ഷങ്ങള്‍ പ്രധാനം: ആദ്യ 5 വര്‍ഷത്തിനുള്ളില്‍ അടയ്ക്കുന്ന ഓരോ രൂപയും ഭാവിയില്‍ 3 മുതല്‍ 4 വരെ പലിശ ലാഭിച്ചുതരും. 15-ാം വര്‍ഷം അടയ്ക്കുന്ന തുകയ്ക്ക് പരമാവധി 40 പൈസ ലാഭമേ ലഭിക്കൂ. . ചെറിയ തുകകളും പ്രയോജനപ്പെടുത്താം: ഓരോ ആറ് മാസം കൂടുമ്പോഴും 5,000 അല്ലെങ്കില്‍ 10,000 രൂപയുടെ മൈക്രോ-പ്രീപേയ്മെന്റുകള്‍ നടത്തുന്നത് പോലും മാസങ്ങളോളം നീളുന്ന ഇഎംഐ കാലാവധി കുറയ്ക്കാന്‍ സഹായിക്കും.

അധിക ഇഎംഐ: വര്‍ഷം 1 മുതല്‍ 3 വരെ ഇഎംഐകള്‍ അധികമായി അടയ്ക്കാന്‍ ശ്രമിക്കുക.

ബോണസ് വിനിയോഗിക്കുക: വര്‍ഷാവസാനം ലഭിക്കുന്ന ബോണസ്, ഇന്‍സെന്റീവുകള്‍, നികുതി റീഫണ്ട് തുടങ്ങിയവ പ്രീപേയ്മെന്റുകള്‍ക്കായി ഉപയോഗിക്കുക.

പ്രതിമാസ തിരിച്ചടവ് കൈയ്യില്‍ കിട്ടുന്ന ശമ്പളത്തിന്റെ 35-40% ത്തില്‍ കൂടാതെ ശ്രദ്ധിക്കുക.10-12 വര്‍ഷം തിരിച്ചടവ് കഴിഞ്ഞാല്‍ പ്രീപേയ്മെന്റിന്റെ ലാഭം കുറയും. അതിനുശേഷം അധികമുള്ള പണം മികച്ച നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാകും ബുദ്ധി.വായ്പ അടച്ചുതീര്‍ന്നാല്‍ 30 ദിവസത്തിനുള്ളില്‍ എല്ലാ രേഖകളും ബാങ്ക് തിരികെ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

 

PREV
Read more Articles on
click me!

Recommended Stories

വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടിയേക്കും, ആർബിഐ പലിശ കുറച്ച നേട്ടം റിയൽഎസ്റ്റേറ്റ് മേഖലയ്ക്കും
ഭവന വായ്പ എടുത്തവർക്ക് വലിയ ആശ്വാസം; പലിശ കുറച്ച് ആർബിഐ, ഇഎംഐ എങ്ങനെ കുറയ്ക്കാം