ഹൃദയം രക്തം പമ്പ് ചെയ്യുന്നത് കുറഞ്ഞാൽ പ്രതിവിധി സർജറിയാണോ? ആയുർവേദത്തിലുമുണ്ട് വഴികൾ

Published : Mar 27, 2025, 04:06 PM IST
ഹൃദയം രക്തം പമ്പ് ചെയ്യുന്നത് കുറഞ്ഞാൽ പ്രതിവിധി സർജറിയാണോ? ആയുർവേദത്തിലുമുണ്ട് വഴികൾ

Synopsis

കഴിഞ്ഞ 15 വർഷമായി സങ്കീർണമായ ചില ഹൃദയരോഗങ്ങളെ വരുതിയിലാക്കാൻ രോഗികളെ സഹായിക്കുകയാണ് ഡോ. പ്രവീണ. ആയുർവേദത്തിലൂടെ ഹൃദയാരോഗ്യം ഉറപ്പാക്കുന്ന ഡോ. പ്രവീണ, ഇതുവരെ ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ചു കഴിഞ്ഞു.

ഹൃദയത്തിന് വരുന്ന രോഗങ്ങൾ നമ്മളെ എളുപ്പത്തിൽ ഭയപ്പെടുത്തും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണെങ്കിലും ഇപ്പോഴും ഹൃദയരോഗങ്ങളെക്കുറിച്ചുള്ള ശരാശരി മലയാളികളുടെ അറിവ് പരിമിതമാണ്. മിക്കപ്പോഴും ആശുപത്രികളിൽ നിന്നുള്ള അറിവ് തന്നെയാണ് ഇക്കാര്യത്തിൽ നമ്മുടെ അവസാനവാക്കും. ഇത് ചികിത്സയിലും ഹൃദയത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിലും നിരവധി തെറ്റുകൾ വരുത്തുന്നതിന് കാരണവുമാകാം.

കഴിഞ്ഞ 15 വർഷമായി സങ്കീർണമായ ചില ഹൃദയരോഗങ്ങളെ വരുതിയിലാക്കാൻ രോഗികളെ സഹായിക്കുകയാണ് ഡോ. പ്രവീണ. ആയുർവേദത്തിലൂടെ ഹൃദയാരോഗ്യം ഉറപ്പാക്കുന്ന ഡോ. പ്രവീണ, ഇതുവരെ ആയിരക്കണക്കിന് രോഗികളെ ചികിത്സിച്ചു കഴിഞ്ഞു. അലോപ്പതിയിൽ ഹൃദയം മാറ്റിവെക്കലിന് നിർദേശിക്കപ്പെട്ടവർ, അറ്റാക്കിന് ശേഷം ഹൃദയത്തിന്റെ പമ്പിങ് കുറവുള്ളവർ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആയുർവേദത്തിലൂടെ പരിഹാരം നൽകുകയാണ് ഡോ. പ്രവീണ.

ഹൃദയത്തിന് വലിപ്പംവെക്കുകയും കൃത്യമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുന്ന കാർഡിയോമയോപ്പതിയിലാണ് അവർ ശ്രദ്ധിക്കുന്നത്. ഇതിന് പൊതുവെ ഹൃദയം മാറ്റിവെക്കുകയോ ഐ.സി.ഡി ഇംപ്ലാന്റേഷനോ (ICD Implantation) ആണ് പൊതുവെ നിർദേശിക്കാറ്. എന്നാൽ എല്ലാ രോഗികൾക്കും ഈ ആശയങ്ങൾ പരിഗണിക്കാൻ കഴിയുന്ന സാഹചര്യമായിരിക്കില്ല.

“വളരെ ചെലവേറിയ ഒന്നാണ് ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ. ഇതിന് വിജയശതമാനവും കുറവാണ്. 60 വയസ്സിന് മുകളിലുള്ളവർക്ക് ഈ ശസ്ത്രക്രിയ ചെയ്യാനും ബുദ്ധിമുട്ടാണ്. ആറ് മാസത്തോളം ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിൽ കിടക്കേണ്ടി വരുന്നു, മാത്രമല്ല ജീവിതകാലം മുഴുവൻ മരുന്നും കഴിക്കേണ്ടി വരും. ഇനി ഐ.സി.യുവിൽ കിടന്നാൽ തന്നെ കുറച്ചുകാലം കൂടെ ജീവൻ നീട്ടിയെടുക്കാം എന്നതല്ലാതെ ഹൃദയത്തിന്റെ പമ്പിങ് കൂട്ടാനും കഴിയില്ല.” ഡോ. പ്രവീണ പറയുന്നു.

ഹൃദയം മാറ്റിവെക്കാൻ പറ്റാത്ത അവസ്ഥയിലുള്ളവർ, ഹൃദയശസ്ത്രക്രിയയെ ഭയപ്പെടുന്നവർ, സാമ്പത്തികച്ചെലവ് താങ്ങാനാകാത്തവർ എന്നിങ്ങനെ നിരവധി രോഗികളെയാണ് ഈ ചികിത്സക ദിവസവും പരിശോധിക്കുന്നത്. 

രോഗികൾക്കുണ്ടാകുന്ന പൊതു ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോ. പ്രവീണ ഇങ്ങനെ വിശദീകരിക്കുന്നു – “മിക്കപ്പോഴും രോഗികൾ എന്റെ അടുത്ത് വരുമ്പോൾ പമ്പിങ് 10-15 ഒക്കെ മാത്രമായിരിക്കും. വയറ്റിൽ നീര്, കൈകാലുകളിൽ നീര്, ശ്വാസതടസ്സം, ഉറക്കമില്ലായ്മ, ഇടയ്ക്ക് ഇടയ്ക്ക് ആശുപത്രിയിൽ ചികിത്സതേടേണ്ട അവസ്ഥ എന്നിങ്ങനെ സാഹചര്യങ്ങളുമായാണ് ആളുകൾ വരുന്നത്.”

ഹൃദയാഘാതം വന്ന് ഉടൻ തന്നെ ചികിത്സ ആരംഭിക്കുകയാണ് എത്രയും വേഗം രോഗമുക്തി നേടാനുള്ള വഴിയെന്ന് ഡോ. പ്രവീണ പറയുന്നു. ആദ്യ അറ്റാക്കിന് ശേഷം പമ്പിങ് കൗണ്ട് 35 വരെ കുറഞ്ഞാൽ, അടുത്ത 2-3 വർഷത്തിനുള്ളിൽ ആയുർവേദ ചികിത്സയെടുത്താൽ പമ്പിങ് മെച്ചപ്പെടുത്താനാകുമെന്നാണ് സ്വന്തം ചികിത്സയിൽ നിന്നും ഡോ. പ്രവീണ പറയുന്നത്. ഇത് സാമ്പത്തിക നഷ്ടം അധികം ഇല്ലാതെ തന്നെ തിരികെ ജീവിതത്തിലേക്ക് ആളുകൾക്ക് മടങ്ങാൻ സഹായിക്കും എന്ന് മാത്രമല്ല, 99% രോഗികൾക്കും രോഗമുക്തി നൽകുമെന്നും അവർ ഉറപ്പുപറയുന്നു.

പൊതുവെ ഈ മേഖലയിൽ നടക്കുന്ന കബളിപ്പിക്കലുകളെപ്പറ്റിയും ഡോ. പ്രവീണ മുന്നറിയിപ്പ് നൽകുന്നുണ്ട്. “അറ്റാക്കിന് ശേഷം പമ്പിങ് 20-25 ഒക്കെയാകാം. പക്ഷേ, ചികിത്സയിലുള്ളപ്പോൾ ശ്വാസകോശത്തിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ, ശരീരത്തിൽ നീരുള്ളപ്പോഴോ എല്ലാം എടുക്കുന്ന എക്കോയിലൂടെ താഴ്ന്ന പമ്പിങ് കാണിക്കുന്നു. ഇത് രോഗികളെ കബളിപ്പിക്കലാണ്. നീര് മാറി, ശ്വാസകോശം പൂർവ്വസ്ഥിതിയിലായ ശേഷം എടുക്കുന്ന എക്കോയിലാണ് യഥാർത്ഥ പമ്പിങ് കാണാൻ സാധിക്കൂ.”

പൊതുവെ രോഗികൾക്ക് 50 ദിവസത്തെ ചികിത്സയാണ് ഡോ. പ്രവീണ നിർദേശിക്കുക. ഉറക്കത്തിന് ബുദ്ധിമുട്ടുള്ളവർ, ശ്വാസതടസ്സമുള്ളവർ, സ്വന്തമായി ബാത്ത്റൂമിൽ പോകാൻ കഴിയാത്തവർ എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് 8 മുതൽ 21 ദിവസത്തിനുള്ളിൽ പ്രയാസങ്ങൾക്ക് പരിഹാരം കാണാൻ തന്റെ ചികിത്സയിലൂടെ പലപ്പോഴും കഴിഞ്ഞിട്ടുണ്ടെന്ന് അവർ പറയുന്നു.

പമ്പിങ് പൂർവസ്ഥിതിയിലാക്കുന്നത്കൊണ്ട് മാത്രം രോഗമുക്തി ഉറപ്പാക്കാനാകില്ല. കൂടുതൽ ജീവിക്കാൻ സമയം ലഭിക്കുന്നു എന്നതാണ് സത്യം. തുടർചികിത്സയാണ് ഇതിൽ അഭികാമ്യം എന്നും ഡോക്ടർ പറയുന്നു. പമ്പിങ് 55 ശതമാനം വരെയെങ്കിലും എത്തിക്കുക, മാത്രമല്ല അറ്റാക്കിലൂടെ ഹൃദയത്തിന് വന്ന ക്ഷതം മാറുകയും വേണം. അതിന് ശേഷം മാത്രമാണ് സ്വാഭാവികമായ ജീവിതം ആസ്വദിക്കാനാകുകയെന്നും ഡോ. പ്രവീണ വിശദീകരിക്കുന്നു. ചികിത്സയൂടെ 50 ദിവസങ്ങൾക്ക്  എക്കോയും ഇ.സി.ജിയും പരിശോധിച്ചാണ് തുടർചികിത്സ ഉറപ്പാക്കുന്നത്.

ഹൃദയാഘാതത്തിന് ശേഷം സ്റ്റെൻഡ് ഉപയോഗിക്കരുത് എന്നതാണ് ഡോ. പ്രവീണ നൽകുന്ന മറ്റൊരു ഉപദേശം. അത് ഹൃദയം വലുതാകുന്നതിൽ കലാശിക്കും. ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന സാഹചര്യത്തിൽ ഹൃദയവീക്കം കുറയ്ക്കാനാണ് ആദ്യം ശ്രമിക്കണ്ട്. അതുകൊണ്ട് തന്നെ നെഞ്ചിന് വലിയ സമ്മർദ്ദം നൽകുന്ന ബൈക്ക് ഓടിക്കൽ, ബസ്സിൽ ഓടിക്കയറൽ, ഭാരമുള്ള വസ്തുക്കൾ ഉയർത്തൽ, കുട്ടികളെ എടുക്കൽ ഇതൊന്നും ചെയ്യരുത്. പ്രാണായാമം, യോഗ, കഠിനമായ വ്യായാമം എന്നിവയും ഒഴിവാക്കാം. അതുപോലെ തന്നെ ദോഷകരമാണ് അമിത ദേഷ്യം, ഉൽക്കണ്ഠ എന്നിവ - ഡോക്ടർ കൂട്ടിച്ചേർക്കുന്നു.
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ