'ഹാപ്പി ഇൻഡിഗോ ഡേ സെയിൽ' 1,219 രൂപ മുതൽ ടിക്കറ്റുകൾ; കൊച്ചിയിൽ നിന്ന് പറക്കാം കുറഞ്ഞ നിരക്കിൽ

Published : Aug 04, 2025, 05:46 PM IST
IndiGo Flight Cancelled

Synopsis

'ഹാപ്പി ഇൻഡിഗോ ഡേ സെയിൽ' ആരംഭിച്ചു. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.IndiGo’s 19th anniversary sale offers flights from Delhi starting at Rs 1,219. Check details 

ദില്ലി: വ്യോമയാന മേഖലയിൽ 19-ാം വാർഷികം ആഘോഷിക്കുന്ന ബജറ്റ് എയർലൈനായ ഇൻഡിഗോ, 'ഹാപ്പി ഇൻഡിഗോ ഡേ സെയിൽ' ആരംഭിച്ചു. ഈ ഓഫറിന്റെ ഭാഗമായി, 1,219 രൂപ മുതൽ ആഭ്യന്തര യാത്രകളും 4,319 രൂപ മുതൽ അന്താരാഷ്ട്ര യാത്രകളും നടത്താം. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.

2025 ഓഗസ്റ്റ് 3 ന് പുലർച്ചെ 12:01 മുതൽ 2025 ഓഗസ്റ്റ് 6 ന് രാത്രി 11:59 വരെയായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. 2025 ഓഗസ്റ്റ് 10 നും 2026 മാർച്ച് 31 നും ഇടയിലുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ കഴിയുക. പുറപ്പെടുന്ന തീയതിക്ക് കുറഞ്ഞത് 7 ദിവസം മുമ്പ് നടത്തിയ ബുക്കിംഗുകൾക്ക് മാത്രമേ ഇത് ബാധകമാകൂ.

ഇൻഡിഗോയുടെ 'ഹാപ്പി ഇൻഡിഗോ ഡേ സെയിൽ' പ്രകാരമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഇതാ

കൊച്ചി - ചെന്നൈ 1,219 രൂപ മുതൽ

അമൃത്സർ - ശ്രീനഗർ 1,219 രൂപ മുതൽ

മുംബൈ - ഛത്രപതി സംഭാജി നഗർ 1,219 രൂപ മുതൽ

കൊച്ചി - ഗോവ 1,219 രൂപ മുതൽ

ഡൽഹി - കാൺപൂർ 1,219 രൂപ മുതൽ

പൂനെ - സൂററ്റ് 1,219 രൂപ മുതൽ

അഹമ്മദാബാദ് - ദിയു 1,219 രൂപ മുതൽ

കൊച്ചി - കണ്ണൂർ 1,219 രൂപ മുതൽ

ദിയു - സൂററ്റ് 1,219 രൂപ മുതൽ

ദിയോഘർ - കൊൽക്കത്ത 1,219 രൂപ മുതൽ

ചണ്ഡീഗഡ് - ധർമ്മശാല 1,219 രൂപ മുതൽ

കടപ്പ - ചെന്നൈ 1,219 രൂപ മുതൽ

ചെന്നൈ - കടപ്പ 1,219 രൂപ മുതൽ

ഹൈദരാബാദ് - സേലം 1,219 രൂപ മുതൽ

കടപ്പ - വിജയവാഡ 1,219 രൂപ മുതൽ

ഡൽഹി - കാഠ്മണ്ഡു 4,319 രൂപ മുതൽ

ഡൽഹി - ധാക്ക 4,319 രൂപ മുതൽ

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വന്തം പോര്‍വിമാനത്തിന് കരുത്തേകാന്‍ റിലയന്‍സും റോള്‍സ് റോയ്‌സും; സംയുക്തമായി എഞ്ചിന്‍ നിര്‍മിക്കും
ഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 11 മടങ്ങ് വളര്‍ച്ച, 4.24 ലക്ഷം കോടിയുടെ കയറ്റുമതി! കരുത്തായി 'സ്ത്രീശക്തി'യും