കരുതൽ തുടരും, ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; 'ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ട്'

Published : Jan 29, 2026, 09:49 AM IST
k n balagopal budget

Synopsis

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി രൂപ വകയിരുത്തി. കേന്ദ്രത്തിന്റെ അവഗണനകൾക്കിടയിലും സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും വികസനത്തിൽ കുറവുണ്ടായിട്ടില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ. അടുത്ത സാമ്പത്തിക വർഷത്തേക്കാണ് തുക. എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് ക്ഷേമപെൻഷൻ ഘട്ടംഘട്ടമായി ഉയർത്തിയെന്ന് ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ജനസംഖ്യയുടെ 30 ശതമാനത്തിന് വിവിധ ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഒരു കോടി പേരിലേക്ക് സർക്കാർ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

അതേസമയം, കേരളത്തിൽ ദേശീയ പാത യാഥാര്‍ത്ഥ്യമാകുന്നത് പിണറായിയുടെ ഇച്ഛാശക്തി കൊണ്ടാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ദേശീയ പാത നിർമ്മാണം ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ പരാമർശം. കേന്ദ്രം വലിയ രീതിയിൽ അവഗണിച്ചിട്ടും നാല് വർഷത്തിനിടെ ഗുണകരമായ പുരോഗതിയാണ് സംസ്ഥാനത്തിനുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിനോടുള്ള അതി​ഗുരുതരമായ കേന്ദ്ര അവ​ഗണനയെക്കുറിച്ചുള്ള എതിർപ്പ് ബജറ്റിൽ രേഖപെടുത്തുന്നതായും ധനമന്ത്രി പറഞ്ഞു.

സാമ്പത്തിക വർഷാവസാനം കേന്ദ്രം കേരളത്തെ കരുക്കിയെന്നും കേന്ദ്രം നികുതി വിഹിതം വെട്ടിക്കുറച്ചു. വായ്പ പരിധി കുറച്ചു, എന്നിട്ടും തനത് നികുതി വരുമാനത്തിലൂടെ കോരളം പിടിച്ചുനിന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. എന്നാൽ പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചു.

കേന്ദ്രത്തിന്‍റെ സംസ്ഥാനത്തോടുള്ള അഗവണനക്കിടയിലും സംസ്ഥാനത്ത് വികസനത്തിൽ കുറവുണ്ടായിട്ടില്ല, തൊടു ന്യായം പറഞ്ഞ് കേന്ദ്രം അര്‍ഹമായ വിഹിതം വെട്ടുകയാണ്. സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കെഎൻ ബാലഗോപാൽ വ്യക്തമാക്കി. ഈ സർക്കാർ രണ്ടാം ഭരണം പൂർത്തിയാക്കുമ്പോഴേക്ക്, പത്ത് വർഷത്തിനിടെ 54 ആയിരം കോടി ക്ഷേമ പെൻഷനായി ജനങ്ങളിലേക്ക് എത്തിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

10 വ‍ർഷം കൊണ്ട് 'ന്യൂ നോർമൽ കേരളം' കെട്ടിപ്പടുത്തു, ഇതുവരെ പറഞ്ഞതെല്ലാം നടപ്പാക്കി, സംസ്ഥാനത്തിന്‍റെ കടം താങ്ങാവുന്ന പരിധിയിൽ: ധനമന്ത്രി
കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിയിൽ, കേന്ദ്ര അവ​​ഗണനയ്ക്കിടയിലും വികസനം കുറഞ്ഞിട്ടല്ലെന്ന് കെഎൻ ബാലഗോപാൽ