യുപിയിലെ കച്ചവടസ്ഥാപനത്തില്‍ സ്ഫോടനം; പത്ത് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Published : Feb 23, 2019, 04:42 PM ISTUpdated : Feb 23, 2019, 04:43 PM IST
യുപിയിലെ കച്ചവടസ്ഥാപനത്തില്‍ സ്ഫോടനം; പത്ത് മരണം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Synopsis

ന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനത്തില്‍ പൊട്ടിത്തെറിയുണ്ടാവുന്നത്. കലിയാര്‍ മന്‍സൂരി എന്നയാളുടെ കച്ചവടസ്ഥാപനത്തില്‍ നടന്ന സ്ഫോടനത്തില്‍ ഉടമയടക്കം കൊല്ലപ്പെട്ടിട്ടുണ്ട്

ലക്നൗ: യുപിയിലെ കച്ചവടസ്ഥാപനത്തില്‍ നടന്ന സ്ഫോടനത്തില്‍ പത്ത് മരണം. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആറ് പേരെയാണ് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഉത്തര്‍പ്രദേശ് ഭാദോഹിയില്‍ റോത്ത ബസാറില്‍ പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനത്തിലാണ് പൊട്ടിത്തെറിയുണ്ടാവുന്നത്.

കലിയാര്‍ മന്‍സൂരി എന്നയാളുടെ സ്ഥാപനത്തില്‍ നടന്ന സ്ഫോടനത്തില്‍ ഉടമയടക്കം കൊല്ലപ്പെട്ടിട്ടുണ്ട്. മുന്‍സൂരിയുടെ സ്ഥാപനത്തിന് പിന്നില്‍ മകന്‍ കാര്‍പെറ്റ് ഫാക്റിയും നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവര്‍ മുറിക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണോയെന്ന് സംശിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മന്‍സൂരി അനധികൃതമായി പടക്കനിര്‍മാണം നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇതാണ് സ്ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മന്‍സൂരിയെ കൂടാതെ ഇര്‍ഫാന്‍, ആബിദ്, ചന്തു എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. സ്ഫോടനത്തില്‍ സമീപത്തെ മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്