സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പതിനാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

First Published Aug 6, 2018, 4:28 PM IST
Highlights

ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽവച്ച് സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവയ്പിലാണ് 14 പേർ കൊല്ലപ്പെട്ടത്. സുഖ്മ ജില്ലയിലെ ആദിവാസി മേഖലയായ ഗോലപള്ളി, കൊന്താ പ്രദേശങ്ങൾക്ക് സമീപത്തെ കാട്ടിൽ വച്ചാണ് സംഭവം നടന്നത്. 

റായ്‌പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പതിനാല് മാവോയിസ്റ്റുകളെ സൈന്യം വെടിവച്ചു കൊന്നു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽവച്ച് സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ നടന്ന വെടിവയ്പിലാണ് 14 പേർ കൊല്ലപ്പെട്ടത്. സുഖ്മ ജില്ലയിലെ ആദിവാസി മേഖലയായ ഗോലപള്ളി, കൊന്താ പ്രദേശങ്ങൾക്ക് സമീപത്തെ കാട്ടിൽ വച്ചാണ് സംഭവം നടന്നത്. 
 
കാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം പരിശോധിക്കുന്നതിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നു.       തുടർന്ന് സുരക്ഷാ സേന നടത്തിയ വെടിവയ്പ്പിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ വിവേകാനന്ദ് സിൻഹ പറഞ്ഞു. കൂടാതെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽനിന്നും പതിനാറ് ആയുധങ്ങൾ പിടിച്ചെടുത്തതായും പൊലീസ്  അറിയിച്ചു. 

click me!