തെലങ്കാനയിൽ മോചിപ്പിക്കപ്പെട്ട തടവുകാർക്ക് ജോലി നൽകി ജയിൽ വകുപ്പ്

By Web TeamFirst Published Sep 30, 2018, 5:16 PM IST
Highlights

31 ജില്ലകളിൽ നിന്നായി 230 മോചിപ്പിക്കപ്പെട്ട തടവുകാരാണ് മേളയുടെ ഭാ​ഗമായി എത്തിയത്. ഡ്രൈവർമാർ, ടെക്നീഷ്യൻമാർ, ഹൗസ് കീപ്പിങ്ങ്, ഇലക്ട്രീഷ്യൻമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ, ഹെൽപ്ലേഴ്സ്മാർ തുടങ്ങിയ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടത്തിയത്.  

ഹൈദരാബാദ്: ജയിൽ ശിക്ഷ കാലാവധി കഴിഞ്ഞിറങ്ങിയ തടവുകാർക്ക് ജോലി നൽകി തെലുങ്കാന ജയിൽ വകുപ്പ്. തെലങ്കാന ജയിലിൽ തടവ് ശിക്ഷ അനുഭവിച്ച 155 പേരെയാണ് വിവധ തസ്തികകളിലായി നിയമിച്ചത്. ജയിൽ ​ഗവേഷണ വകുപ്പ് സംഘടിപ്പിച്ച തൊഴിൽ മേളയിൽ വച്ചാണ് ഉദ്യോ​ഗാർത്ഥികളെ തെരഞ്ഞെടുത്തത്. 

31 ജില്ലകളിൽ നിന്നായി 230 മോചിപ്പിക്കപ്പെട്ട തടവുകാരാണ് മേളയുടെ ഭാ​ഗമായി എത്തിയത്. ഡ്രൈവർമാർ, ടെക്നീഷ്യൻമാർ, ഹൗസ് കീപ്പിങ്ങ്, ഇലക്ട്രീഷ്യൻമാർ, മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ, ഹെൽപ്ലേഴ്സ്മാർ തുടങ്ങിയ തസ്തികകളിലേക്കാണ് പ്രധാനമായും നിയമനം നടത്തിയത്.  
ഫ്ലിപ്പ്കാർട്ട്, എച്ച്ഡിഎഫ്സി എന്നിവ ഉൾപ്പെടെ 12 കമ്പനികൾ മേളയിൽ പങ്കെടുത്തു. 

തടവുകാരുടെ ജീവിതം മാറ്റി മറിക്കുന്നതിനായി നിരവധി നൂതന പദ്ധതികൾക്ക് തെലങ്കാന സർക്കാർ രൂപം നൽകിയിരുന്നു. നൈപുണ്യ വികസനം, തടവുകാർക്ക വായ്പ തുടങ്ങിയ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. വിട്ടയച്ച തടവുകാരെ ജീവനോപാധിയായി നിലനിർത്താനും വീണ്ടും കുറ്റങ്ങൾ ചെയ്യുന്നതിൽനിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതെന്ന് ജയിൽ വകുപ്പ് അധികൃതർ പറഞ്ഞു. 

click me!