പുതുവര്‍ഷത്തലേന്ന് അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകന്റെ നരബലി, പ്രതിയെ തേടി പൊലീസ്

Published : Jan 06, 2019, 10:51 PM IST
പുതുവര്‍ഷത്തലേന്ന് അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകന്റെ നരബലി, പ്രതിയെ തേടി പൊലീസ്

Synopsis

ഛത്തീസ്ഗഢിൽ അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകന്റെ നരബലി. ദുർമന്ത്രവാദിയായ ദിലീപ് യാദവാണ് പുതുവർഷത്തലേന്ന് നാടിനെ നടുക്കിയ നരബലി നടത്തിയത്

റായ്പൂര്‍: ഛത്തീസ്ഗഢിൽ അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകന്റെ നരബലി. ദുർമന്ത്രവാദിയായ ദിലീപ് യാദവാണ് പുതുവർഷത്തലേന്ന് നാടിനെ നടുക്കിയ നരബലി നടത്തിയത്. കൊലപാതകശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതാകം നടന്നത്. ദൂർമന്ത്രവാദിയായ ദിലീപ് യാദവാണ് സ്വന്തം അമ്മ സുമരിയയെ ക്രൂരമായ നരബലിക്കിരയാകിയത്. മന്ത്രവാദ ക്രിയകൾക്കിടെ ദിലീപ് യാദവ്  കോടാലിയുപയോഗിച്ച് സുമരിയയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുകയായിരുന്നു.

കൊലപാതകത്തിന് ദൃക്സാക്ഷിയായ അയൽവാസി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അസാധാരണ ശബ്ദങ്ങൾ കേട്ട് വീട്ടിലെത്തുന്പോൾ സുമരിയയുടെ രക്തം കുടിക്കുന്ന ദിലീപ് യാദവിനെയാണ് കണ്ടതെന്ന് അയൽവാസി പൊലീസിൽ മൊഴി നൽകി.

കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ചാരവും എല്ലിൻ കഷണങ്ങളുമാണ് കിട്ടിയത്. ഒളിവിൽ പോയ ദിലീപ് യാദവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം