അമ്മയുടെ കഴുത്തിലും നെഞ്ചിലും കോടാലി കൊണ്ട് വെട്ടി രക്തം കുടിച്ച് മകന്റെ നരബലി

Published : Jan 06, 2019, 05:40 PM IST
അമ്മയുടെ കഴുത്തിലും നെഞ്ചിലും കോടാലി കൊണ്ട് വെട്ടി രക്തം കുടിച്ച് മകന്റെ നരബലി

Synopsis

ഏറെക്കാലമായി ദുര്‍മന്ത്രവാദം ദിലീപ് യാദവ് ചെയ്തിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. നരബലി നല്‍കി രക്തം കുടിച്ചാല്‍ ശക്തി അധികരിക്കുമെന്ന വിശ്വാസത്തിലാണ് ദിലീപ് അമ്മയെ കൊലപ്പെടുത്തിയത്. സുമരിയ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 

റായ്പുർ : താന്ത്രിക വിദ്യകളുടെ പരിശീലനത്തിന്റെ ഭാഗമായി അമ്മയെ കൊന്ന് രക്തം കുടിച്ച് ഇരുപത്തേഴുകാരനായ മകന്‍. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. പുതുവര്‍ഷത്തലേന്ന് ആയിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലുള്ള കൊലപാതകം നടന്നത്. ദിലീപ് യാദവ് എന്ന യുവാവാണ് അമ്മയെ കൊന്ന് രക്തം കുടിച്ചത്.

ദിലീപ് യാദവ് അമ്മയെ കൊന്ന് രക്തം കുടിക്കുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടതാണ് കേസില്‍ വഴിത്തിരിവായത്. കണ്ട സംഭവങ്ങളുടെ ഞെട്ടലില്‍ നിന്ന് മുക്തയായ അയല്‍വാസി പൊലീസില്‍ അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വരുന്നത്. ഏറെക്കാലമായി ദുര്‍മന്ത്രവാദം ദിലീപ് യാദവ് ചെയ്തിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. നരബലി നല്‍കി രക്തം കുടിച്ചാല്‍ ശക്തി അധികരിക്കുമെന്ന വിശ്വാസത്തിലാണ് ദിലീപ് അമ്മയെ കൊലപ്പെടുത്തിയത്. സുമരിയ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. 

സമീപത്തെ കുടിലില്‍ നിന്ന് രാത്രിയില്‍ അസ്വാഭാവിക സ്വരങ്ങള്‍ ശ്രദ്ധയില്‍പെട്ട് പുറത്തിറങ്ങിയ സമീരന്‍ യാദവ് എന്ന സ്ത്രീയാണ് പൊലീസിന് കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കിയത്. കോടാലി ഉപയോഗിച്ച് അമ്മയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടിയ മകന്‍ ആ മുറിവുകളില്‍ നിന്നാണ് രക്തം കുടിച്ചത്. അമ്മ ജീവന് വേണ്ടി പിടയുന്നതിനിടയില്‍ ദിലീപ് രക്തം കുടിക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നെന്നാണ് സമീരന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മാതാവിന്റെ മൃതദേഹം വെട്ടിനുറുക്കി ദിലീപ് യാദവ് കത്തിച്ചിരുന്നു. പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയി. താന്ത്രിക വിദ്യകളില്‍ ഏർപ്പെട്ടിരുന്ന ദിലീപ് എല്ലായ്പ്പോഴും നരബലിയെക്കുറിച്ചു സംസാരിച്ചിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് വ്യക്തമാക്കി. മാതാവിന്റെ ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണ് പിതാവും സഹോദരനും മരണപ്പെട്ടതെന്ന് ഇയാള്‍ ആരോപിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ കേസ് എടുത്ത 

ദിലീപ് യാദവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍  ചാരവും കരിഞ്ഞ എല്ലിൻ കഷണങ്ങളുമാണു പൊലീസിന്  ലഭിച്ചത്. ചുവരിലും തറയിലും രക്തക്കറകളും ഫോറൻസിക് സംഘം കണ്ടെത്തി. പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും കൂടി കണ്ടെടുത്തതോടെ സംഭവം നരബലിയാണെന്ന നിഗമനത്തിലാണു പൊലീസുള്ളത്.
 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം