മുണ്ടൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Published : Jan 06, 2019, 08:57 PM IST
മുണ്ടൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Synopsis

മുണ്ടൂരിൽ കത്തിക്കരി‍ഞ്ഞ നിലയിൽ റോ‍ഡരികിൽ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. 

പാലക്കാട്: മുണ്ടൂരിൽ കത്തികരി‍ഞ്ഞ നിലയിൽ റോ‍ഡരികിൽ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. രാവിലെയാണ് പാലക്കാട് മുണ്ടൂർ കയറംകോടിയിൽ അ‍ജ്ഞാത മൃതദേഹം കണ്ടെത്തിയത്.

മുണ്ടൂർ കയറംകോടിനടുത്ത് റോഡിൽ നിന്നും 200 മീറ്റർ ഉള്ളിലായി വനം വകുപ്പിന്‍റെ തേക്കിൻ തോട്ടത്തിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. 

45 വയസ് തോന്നിക്കുന്ന പുരഷന്‍റേതാണ് മൃതദേഹം. റോഡിരികലെ തേക്കിൻ തോട്ടം മുഴുവൻ കത്തിനശിച്ച നിലയിലാണ്. ശബരിമല കർമസമതിയുടെ ഹർത്താൽ നടന്ന മൂന്നാം തീയതിയാണ് തോട്ടത്തിന് തീ പിടിക്കുന്നത്. കാട്ടുതീ ഉണ്ടാകാറുണ്ടെങ്കിലും ഈ സമയത്ത് സാധാരണമല്ലെന്നും നാട്ടുകാർ പറയുന്നു. അന്വേഷണം തുടങ്ങിയതായും കൊലപാതകമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. 

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം