
ബംഗളൂരു: ബംഗളൂരുവിൽ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിൽ വൻതീപ്പിടിത്തം. അപകടത്തിൽ മുന്നൂറിലേറെ വാഹനങ്ങൾ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എയറോ ഇന്ത്യ ഷോ കാണാനെത്തിയവരുടെ കാറുകളാണ് കത്തി നശിച്ചത്. നൂറിലധികം കാറുകളും രണ്ട് ബൈക്കുകളും തീ പിടിത്തത്തിൽ കത്തിനശിച്ചതായി കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എം എന്‍ റെഡ്ഢി പറഞ്ഞു. അപകടത്തിൽ ആളാപായമില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഉണങ്ങിയ പുല്ലിലേയ്ക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാവാം തീ പിടിത്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ശക്തമായ കാറ്റ് വീശിയതിനാൽ തീ പടർന്ന് പിടിച്ചതാകാമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam