
ദില്ലി: ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ ആദ്യമായി നിര്‍മ്മിച്ച റോഡെന്ന പേരില്‍ ട്വിറ്ററില്‍ പ്രചരിപ്പിച്ച ചിത്രം വ്യാജം. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഫോളോ ചെയ്യുന്ന പവന്‍ ദുരാനി ട്വീറ്റ് ചെയ്ത ഫോട്ടോ എന്നാല്‍ ഇന്ത്യയിലേതല്ല, അത് ഇന്തോനോഷ്യയിലേതാണ്.
'ഒരു ഗ്രാമത്തില്‍ ആദ്യമായി റോഡ് നിര്‍മ്മിച്ച് നല്‍കിയാല്‍ ഇങ്ങനെയിരിക്കും. നന്ദി പ്രധാനമന്ത്രി' എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവന്നതോടെ ദുരാനി ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ 5000 ലൈക്കും 2000 റീട്വീറ്റും ഇതിന് ലഭിച്ചിരുന്നു.
ഇന്തോനേഷ്യയിലെ ഗ്രാമത്തില്‍നിന്നെടുത്ത ഈ ചിത്രം 2018 ഒക്ടോബറില്‍ 'ദ ക്യുബെക് ടൈംസ്' എന്ന വെബ്സൈറ്റ് പോസ്റ്റ് ചെയ്തിരുന്നു. ചെരുപ്പ് അഴിച്ച് വച്ചാണ് പലരും റോഡിലേക്ക് കയറിയിരുന്നത്. ഇതാണ് മോദിയെ പുകഴ്ത്താന്‍ പല വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിച്ചത്. ഓഗസ്റ്റില്‍ ട്വിറ്ററില്‍ ഈ ചിത്രം ഇന്തോനേഷ്യയിലേതെന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്യപ്പെട്ടിരുന്നു.
സോഷ്യല്‍ മീഡിയയില്‍ മറ്റ് രാജ്യങ്ങളിലെ വികസന മാതൃകകളെ ഇന്ത്യയുടേതെന്ന പേരില്‍ ഷെയര്‍ ചെയ്യുന്നത് ഇത് ആദ്യമായല്ല. നേരത്തേ അഹമ്മദാബാദ് മേയര്‍ ബിജല്‍ പട്ടേല്‍ സീയൂളില്‍നിന്നുള്ള ചിത്രം സബര്‍മതി തീരമെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. ഷാന്‍ഹായിയിലെ നന്‍പു പാലത്തിന്‍റെ ചിത്രം വാരണസിലെ റോഡുകളാണെന്നും വിയറ്റ്നാമിലെ പാലം റായിഗറിലേതാണെന്നുമുള്ള തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam