20 രൂപയ്ക്ക് രോഗികളെ ചികിത്സിച്ച ജനകീയ ഡോക്ടര്‍ വിടവാങ്ങി

Published : Oct 04, 2018, 01:38 PM IST
20 രൂപയ്ക്ക് രോഗികളെ ചികിത്സിച്ച ജനകീയ ഡോക്ടര്‍ വിടവാങ്ങി

Synopsis

രോഗികളെ 20 രൂപയ്ക്ക് ചികിത്സിച്ചിരുന്ന ജനകീയ ഡോക്ടര്‍ വിടവാങ്ങി. ചെന്നൈ മാൻഡവേലിയിലെ ഡോ.എ.ജഗന്‍മോഹന്‍ (77) നാണ് ഇന്നലെ അന്തരിച്ച ആ ജനകീയ ഡോക്ടര്‍. നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടെന്‍റ് കൂടിയാണ് ഇദ്ദേഹം.  

ചെന്നൈ:  രോഗികളെ 20 രൂപയ്ക്ക് ചികിത്സിച്ചിരുന്ന ജനകീയ ഡോക്ടര്‍ വിടവാങ്ങി. ചെന്നൈ മാൻഡവേലിയിലെ ഡോ.എ.ജഗന്‍മോഹന്‍ (77) നാണ് ഇന്നലെ അന്തരിച്ച ആ ജനകീയ ഡോക്ടര്‍. നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടെന്‍റ് കൂടിയാണ് ഇദ്ദേഹം.  

മിനിയാന്ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് വരെ രോഗികളെ നോക്കിയിരുന്നതാണ്. വൈകുന്നേരത്തോടെ അസ്വസ്ഥതകള്‍ തോന്നിയതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്‍റെ ക്ലിനിക്കിലെ സഹപ്രവര്‍ക്കര്‍ പറഞ്ഞു. 

1999 ല്‍ വെറും 5 രൂപയായിരുന്നു ജനകീയ ഡോക്റ്ററുടെ പരിശോധനാ ഫീസ്. ഇനി രോഗിക്ക് ഇഞ്ചെക്ഷന്‍ ആവശ്യമാണെങ്കില്‍ ഫീസ് 10 രൂപയോ 15 രൂപയോയായിമാറുമെന്ന് മാത്രം. 1990 ല്‍ അദ്ദേഹത്തിന്‍റെ പരിശോധനാ ചെലവ് വെറും 2 രൂപയായിരുന്നു. '99 ലാണ് ഫീസ് 5 രൂപയായി ഉയര്‍ത്തിയത്. മാവേലിയിലെ ഓട്ടോ ഡ്രൈവര്‍ കെ.കബാലി പറഞ്ഞത് നമ്മുടെ കൈയില്‍ പണമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞാല്‍ ചികിത്സ മാത്രമല്ല. ഇഞ്ചെക്ഷനും മരുന്നും പരിശോധനയുമെല്ലാം സൗജന്യമായിരിക്കുമെന്നാണ്.  

നമ്മള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി അദ്ദേഹത്തെ സമീപിച്ചാല്‍ 10 രൂപ സര്‍ട്ടിഫിക്കറ്റിനും 5 രൂപ കണ്‍സള്‍ട്ടേഷനുമാണ് ഫീസ്. ഇനി ചികിത്സയ്ക്കായി അദ്ദേഹത്തെ കണ്ടാല്‍ രണ്ട് ഗുളികയില്‍ കൂടുതല്‍ അദ്ദേഹം തരില്ലെന്നും ഡോ. ജഗന്‍മോഹന്‍റെ പേഷ്യന്‍റായിരുന്ന എം.ശ്രീധര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ