നടൻ വിക്രത്തിന്റെ മകന്റെ കാർ അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്

Published : Aug 12, 2018, 01:41 PM ISTUpdated : Sep 10, 2018, 01:01 AM IST
നടൻ വിക്രത്തിന്റെ മകന്റെ കാർ അപകടത്തിൽപ്പെട്ടു; മൂന്ന് പേർക്ക് പരുക്ക്

Synopsis

ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ചെന്നൈ: നടൻ വിക്രത്തിന്റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരുക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്ക് സമീപമായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം വരുകയായിരുന്ന ധ്രുവിന്റെ കാർ നിയന്ത്രണം വിട്ട് ഒാട്ടോറിക്ഷകളുടെമേൽ ഇടിക്കുകയായിരുന്നു. ധ്രുവിനെ കൂടാതെ മൂന്ന് സുഹൃത്തുക്കളും കാറിലുണ്ടായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ ഒാട്ടോ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോണ്ടി ബസാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ ‘വർമ’യിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. വിജയ് ​ദേവർ​ഗോണ്ഡ നായകനായ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം. ചിത്രീകരണം പൂർത്തിയായ വർമ ഈ വർഷം അവസാനം തിയേറ്ററുകളിലെത്തും.

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ