'അഡല്‍ട്ട് ജോക്ക്സ്' പേജ് സ്വന്തം പേജാക്കി; 20 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് വിവാദത്തില്‍

Published : Oct 02, 2018, 03:22 PM ISTUpdated : Oct 02, 2018, 04:58 PM IST
'അഡല്‍ട്ട് ജോക്ക്സ്'  പേജ്  സ്വന്തം പേജാക്കി; 20 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് വിവാദത്തില്‍

Synopsis

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ ശക്തമായി പ്രചാരണവുമായി മുന്നോട്ട് പോവുന്ന രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനെച്ചൊല്ലിയും വിവാദം. 20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള പേജിന് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നായിരുന്നു പേര്.  ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ കൂട്ടാനായി രാഹുല്‍ മറ്റൊരു പേജ് ഒഫീഷ്യല്‍ പേജാക്കിയെന്നാണ് ആരോപണം.   

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിധിക്കെതിരെ ശക്തമായി പ്രചാരണവുമായി മുന്നോട്ട് പോവുന്ന  രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനെച്ചൊല്ലിയും വിവാദം. 20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള പേജിന് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നായിരുന്നു പേര്.  ഫേസ്ബുക്ക് പേജിലെ ലൈക്കുകള്‍ കൂട്ടാനായി രാഹുല്‍ മറ്റൊരു പേജ് ഒഫീഷ്യല്‍ പേജാക്കിയെന്നാണ് ആരോപണം. 

'പ്രധാനമന്ത്രി ചെയ്തതേ ഞാനും ചെയ്തുള്ളൂ, പരിഹസിക്കാനെന്താണുള്ളത്': രാഹുല്‍ ഈശ്വര്‍ പറയുന്നു

അഡല്‍ട്ട് ജോക്കുകള്‍ക്കായി ചെയ്ത ഫേസ്ബുക്ക് പേജിനെ രാഹുല്‍ ഈശ്വര്‍ സ്വന്തം പേജാക്കിയെന്നാണ് ആരോപണം. ഫേസ്ബുക്ക് പേജ് തന്നെ വ്യക്തമാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രോളന്മാരുടെ പരിഹാസം. 2013 ഒക്ടോബറില്‍ പേജ് തുടങ്ങുമ്പോള്‍ ബിബിഎം സ്റ്റാറ്റസ് എന്നായിരുന്നു പേര്. പിന്നീട് ഈ പേര് ബിബിഎം സ്റ്റാറ്റസ് 18+ എന്നാക്കി മാറ്റി. 2013 നവംബറില്‍ ഈ പേജിന്റെ പേര് 18+ ജോക്ക്സ് എന്നാക്കി മാറ്റി. ഈ പേജാണ് പിന്നീട് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായത്. 

നിലവില്‍ 2,087,922 ഫോളോവേഴ്സാണ് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജിനുള്ളത്. ഫോളോവേഴ്സിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് കാണിക്കാനായി രാഹുല്‍ മറ്റൊരു പേജിനെ തന്റെ പേജായി മാറ്റിയിരിക്കുകയാണെന്നാണ് പരിഹാസം.  ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ  പ്രതികരിച്ച രാഹുലിനെതിരെ രൂക്ഷമായ പരിഹാസങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് പേജിന്റെ ഹിസ്റ്ററി സംബന്ധിച്ച വിവരങ്ങള്‍ ട്രോളന്മാര്‍ ആഘോഷിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുറ്റ്യാടിയിലുണ്ടായത് 'സ്നേഹ തള്ളൽ', ഷാഫിക്ക് ഒരു നീരസവും ഉണ്ടായിട്ടില്ല; പുതുയുഗ യാത്രാ വിവാദത്തിൽ ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ
'ജയിക്കാനുള്ള സാധ്യത തള്ളാനാവില്ല, തെരഞ്ഞെടുപ്പിൽ തോറ്റു കൊടുക്കാൻ സിപിഎം ശ്രദ്ധിക്കണം; സച്ചിദാനന്ദന് പിന്നാലെ ഹമീദ് ചേന്ദമം​ഗലൂർ