പന്നിപ്പനി ഭേദമായി: അമിത് ഷാ ആശുപത്രി വിട്ടു

Published : Jan 20, 2019, 12:36 PM ISTUpdated : Jan 20, 2019, 12:39 PM IST
പന്നിപ്പനി ഭേദമായി: അമിത് ഷാ ആശുപത്രി വിട്ടു

Synopsis

പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ ആശുപത്രി വിട്ടു. ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം. ബിജെപി രാജ്യസഭാംഗം അനിൽ ബലൂനിയാണ് വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. 

ദില്ലി: പന്നിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ ആശുപത്രി വിട്ടു. ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന ഷായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വിവരം. ബിജെപി രാജ്യസഭാംഗം അനിൽ ബലൂനിയാണ് വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. നമ്മുടെ ദേശീയ അധ്യക്ഷൻ സുഖം പ്രാപിച്ച് എയിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയ കാര്യം സന്തോഷത്തോടെ അറിയിക്കുകയാണ്, നിങ്ങളുടെ ആശംസകൾക്കും ക്ഷേമാന്വേഷണങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്ന് അനിൽ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ  ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ദില്ലി എയിംസിലായിരുന്നു അമിത് ഷായുടെ ചികില്‍സ. പന്നിപ്പനി ബാധിച്ച വിവരം അമിത് ഷാ തന്നെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെ പ്രാര്‍ത്ഥന കൊണ്ടും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് അമിത് ഷാ ട്വീറ്റില്‍ കുറിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്: കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന ആരോപണവുമായി അതിജീവിത, പ്രതിഷേധത്തിനിടെ അതിജീവിതയുടെ അമ്മ തളർന്നുവീണു
സംവരണ നയത്തിനെതിരായ പ്രതിഷേധം; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ