
കൊല്‍ക്കത്ത: ദുര്‍ഗ പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദുര്‍ഗ്ഗാദേവിയുമായി ബന്ധപ്പെട്ട് ആര്‍ട്ടിസ്റ്റ് അനികേത് മിത്ര വരച്ച ചിത്രം വിവാദമാകുന്നു. സാനിറ്ററി നാപ്കിനില്‍ രക്തമൊഴുകുന്ന താമരയാണ് അനികിത് മിത്ര വരച്ച ചിത്രം. ദുര്‍ഗ്ഗാ ദേവിയുടെ ചിത്രംകൊണ്ടാണ് പശ്ചാത്തലം അലങ്കരിച്ചത്.
വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് മിത്ര. ദുര്‍ഗാ പൂജാ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ആര്‍ത്തവമുളള സ്ത്രീയെ ആണ് താന്‍ ചിത്രത്തില്‍ ഉദ്ദേശിച്ചതെന്ന് മിത്ര പറഞ്ഞു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മിത്രയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
''ഇത് തെന്നിന്ത്യയിലാണെങ്കില്‍ ആളുകള്‍ അയാളുടെ കൈ വെട്ടിമാറ്റിയിട്ടുണ്ടാകും. ഞങ്ങള്‍ ബംഗാളികള്‍ ക്ഷമയുള്ളവരാണ്. എന്നാല്‍ ദേവി ദുര്‍ഗയെ അധിക്ഷേപിക്കുന്നത് സഹിക്കാനാവില്ല'' ചിത്രത്തിന് കീഴില്‍ നല്‍കിയ കമന്‍റുകളിലൊന്ന് ഇങ്ങനെയാണ്.
നിരവധി പേര്‍ മിത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ''ആളുകള്‍ക്ക് സത്യം ഉള്‍ക്കൊള്ളാനുള്ള ഭയമാണ് ഭീഷണിയ്ക്ക് പിന്നില്‍. പേടിയില്ലാതെ പോരാടൂ.. '' പിന്തുണച്ചുകൊണ്ട് ഒരാള്‍ കമന്‍റ് ചെയ്തു. അതേസമയം മറ്റുള്ളവര്‍ പറയുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും പിന്തുണയ്ക്കുന്നവരുടെ വാക്കുകളില്‍ സന്തുഷ്ടനാണെന്നും മിത്ര പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി കഴിഞ്ഞ സെപ്തംബര്‍ 28ന് റദ്ദാക്കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ വിധിയും പ്രഖ്യാപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam