
ദില്ലി:വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ദില്ലിക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ട, ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്,വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങി എന്തുമാകട്ടെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിക്കൊളും. സെപ്റ്റംബര്‍ 10 മുതലാണ് പുതിയ പദ്ധതി പ്രാബല്ല്യത്തില്‍ വരുന്നത്.
പിസ ഹോം ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് എല്ലായിപ്പോഴും കേട്ടിട്ടുണ്ട്, എന്നാല്‍ 1076 ഡയല്‍ ചെയ്താല്‍ നിങ്ങളുടെ വീട്ടിലേക്ക് സര്‍ക്കാര്‍ എത്തുമെന്നാണ് അരവിന്ദ് കേജരിവാളിന്‍റെ ട്വീറ്റ്. 50 രൂപയാണ് ഇതിനായി ഈടാക്കുക. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കേണ്ടയാള്‍ അതുമായി ബന്ധപ്പെട്ട ഓഫീസിലേക്ക് വിളിക്കുകയും വിവരങ്ങള്‍ നല്‍കുകുയം ചെയ്യണം. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ സഹായക് എന്നയാള്‍ നിങ്ങളുടെ വീട്ടിലെത്തും. പിന്നീട് ഡ്രൈവിംഗ് ടെസ്റ്റിനായി മാത്രം നിങ്ങള്‍ ചെന്നാല്‍ മതിയാകും. വിഎഫ്എസ് ഗ്ലോബല്‍ എന്ന സ്വകാര്യ കമ്പനിയെയാണ് പുതിയ പദ്ധതിക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ദില്ലിയിലെ 11 ജില്ലകളിലായി കുറച്ച് മൊബൈല്‍ സഹായകര് മാത്രമാണുള്ളതെന്നും 25,000 സഹായകന്മാരെ നിയമിക്കാനാണ് പദ്ധതിയെന്നും വിഎഫ്എസ് ഉദ്യോഗസഥനായ ദേബ്കുമാര്‍ ബന്ധ്യോപാദ്യ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam