
മുംബൈ: യാത്രക്കിടെ പാന്‍റ്സ് അഴിച്ച് യുവതിയെ നോക്കി സ്വയംഭോഗം ചെയ്തു ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈ മലാദ് ലിങ്ക് റോഡില്‍ നിന്നും ബോറിവാലിയിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ മുംബൈ സ്വദേശി രാജ്ബഹദൂര്‍ പാലാണ് (37) പോലീസിന്റെ പിടിയിലായത്.
യുവതി ഓട്ടോയില്‍ കയറി അല്‍പസമയത്തിനകം രാജ്ബഹദൂര്‍ ഓട്ടോ വിജനമായ റോഡിലേക്ക് കൊണ്ടുപോയി. ഇതിനിടെ പാന്റ്‌സ് അഴിക്കുകയും യുവതിക്ക് നേരേ തിരിഞ്ഞ് സ്വയംഭോഗം ചെയ്യാന്‍ തുടങ്ങുകയും ചെയ്തു. ഈസമയം ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന യുവതി ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടിട്ടും രാജ്ബഹദൂറിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് സംഭവം പന്തിയല്ലെന്ന് കണ്ടതോടെ വേഗതകുറഞ്ഞ തക്കത്തില്‍ യുവതി ഓട്ടോയില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ടോടിയ യുവതി തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെയും അവര്‍ വിശദീകരിച്ചു. താന്‍ രക്ഷപ്പെട്ട സ്ഥലത്ത് ആ സമയം എട്ടുപേരെങ്കിലും ഉണ്ടായിരുന്നെങ്കിലും ആരും സഹായിച്ചില്ലെന്നും യുവതി പറഞ്ഞിരുന്നു. യുവതി പരാതി നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് ബോറിവാലി പോലീസ് ഓട്ടോ ഡ്രൈവറെ പിടികൂടിയത്. ഇയാളെ പൊലീസ് കോടതിയില്‍ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam