
ബീഹാർ: ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയെന്നാരോപിച്ച് മകനെ മാതാപിതാക്കൾ തല്ലിക്കൊന്നു. അർബിന്ദ് കുമാർ ചൗരസ്യയെന്ന ഇരുപത്തിയെട്ടുകാരനെയാണ് മാതാപിതാക്കള്‍ തല്ലിക്കൊന്നത്. ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്കുന്ത് ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ അർബിന്ദുമായി മാതാപിതാക്കൾ എന്നും വഴക്കായിരുന്നു. സംഭവം നടന്ന ദിവസവും ഇതേ വിഷയത്തില്‍ പതിവുപോലെ മാതാപിതാക്കളും അർബിന്ദും തമ്മിൽ തർക്കമുണ്ടായി. എന്നാൽ ഇത്തവണ വഴക്ക് മൂത്ത് ഇരുവരും ചേർന്ന് അർബിന്ദിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ അർബിന്ദ് തത്ക്ഷണം മരിച്ചു.
മാതാപിതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അർബിന്ദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഖാഗരിയ സർദാർ ആശുപത്രിയിലേക്ക് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam