പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഉത്തർപ്രദേശ് സ്വദേശിയായ 22കാരൻ അറസ്റ്റിൽ. ജിതേന്ദ്ര കുമാർ കശ്യപിനെതിരെ സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ 22കാരൻ അറസ്റ്റിലായി. ഉത്തർപ്രദേശിലെ ചാർത്തവാൽ സ്വദേശി ജിതേന്ദ്ര കുമാർ കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിനും ബോധപൂർവം സമൂഹത്തിലെ സമാധാനം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 352, 353, പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്ന് എസ്എച്ച്ഒ സത്യനാരായണൻ ദഹിയ വ്യക്തമാക്കിയിട്ടുണ്ട്. ജിതേന്ദ്ര കുമാർ കശ്യപിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാദമായതിന് പിന്നാലെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred