
ശ്രീനഗർ: മുതിര്‍ന്ന ബിജെപി നേതാവായ അനിൽ പരിഹറും സഹോദരൻ അജിത് പരിഹറും ജമ്മു കാശ്മീരിലെ കിഷ്ത്വറിൽ വച്ച് വെടിയേറ്റ് മരിച്ചു. വൈകിട്ട് എട്ടരയോടെയാണ് സംഭവം നടന്നത്. തപൻഗലിയിലുള്ള കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവർക്ക് നേരേ അക്രമികൾ വെടിയുതിർത്തത്. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വെടിയേറ്റ ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമം നടത്തിയത് ഭീകരരാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ ആക്രമികളാണോ ഭീകരരാണോ വെടി വച്ചതെന്ന് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam