റോഹിങ്ക്യൻ അഭയാര്‍ഥികളെ കാര്‍ഗിലിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Published : Nov 01, 2018, 10:12 PM IST
റോഹിങ്ക്യൻ അഭയാര്‍ഥികളെ കാര്‍ഗിലിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Synopsis

ബം​ഗാളിലെ റോഹിങ്ക്യൻസിന് ഇവർ വീട് വച്ച് നൽകുകയും ചെയ്തിരുന്നു. പശ്ചിമബം​ഗാളിലെ 24 പാർ​ഗനാസ് ജില്ലയിലാണ് നാൽപതോളം സംഘടനകൾ ചേർന്ന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുന്നത്.

ശ്രീന​ഗർ: റോഹിങ്ക്യൻ അഭയാർത്ഥികളെ ജമ്മു കാശ്മീരിലെ കാർ​ഗിലിൽ കണ്ടെത്തിയതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ റിപ്പോർട്ട്. അമ്പത്തിമൂന്ന് പേരാണ് ഇത്തരത്തിൽ നിയമവിരുദ്ധമായി ഇവിടെ ജീവിക്കുന്നതെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. ഇവർ നിയന്ത്രണരേഖ മുറിച്ച് കടക്കാതിരിക്കാൻ സുരക്ഷാ ഉദ്യോ​ഗസ്ഥർ ജാ​ഗ്രതയിലാണ്. 

ഇവിടെ താമസിക്കുന്ന 53 പേരിൽ മിക്കവരും റോഡ് നിർമ്മാണ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് ഇവർ നിരീക്ഷണത്തിലാണ്. വെസ്റ്റ് ബം​ഗാളിൽ ഇപ്പോൾ 29 റോഹിങ്ക്യൻ അഭയാർത്ഥികളാണുള്ളത്. ഇതിന് മുമ്പ് നൂറു പേരോളം ഇവിടെ താമസിച്ചിരുന്നതായി സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ബം​ഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ പലരും ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇന്ത്യയിലെ പല മുസ്ലീം സംഘടനകളും ഇവരെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിച്ചിരുന്നു. ബം​ഗാളിലെ റോഹിങ്ക്യൻസിന് ഇവർ വീട് വച്ച് നൽകുകയും ചെയ്തിരുന്നു. പശ്ചിമബം​ഗാളിലെ 24 പാർ​ഗനാസ് ജില്ലയിലാണ് നാൽപതോളം സംഘടനകൾ ചേർന്ന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽകാനൊരുങ്ങുന്നത്. ബം​ഗ്ലാദേശ്, ജമ്മു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത റോഹിങ്ക്യൻസ് ബം​ഗാളിലേക്ക് തിരികെയെത്താൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. 

ബം​ഗാളിൽ റോഹിങ്ക്യകൾക്ക് വീട് നിർമ്മിച്ച് നൽകുന്നത് വഴി ഇവർക്ക് പൗരത്വം ലഭ്യമാക്കുകയാണ് സംഘടനകളുടെ ലക്ഷ്യമെന്നും അന്വേഷണ ഏജൻസികൾ സംശയമുന്നയിക്കുന്നുണ്ട്. നിരവധി റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഏജന്റുമാർ മുഖേന ബം​ഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു
ടി.വി താരത്തിന്‍റെ ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തി, സുഹൃത്തിന്‍റെ ഇൻസ്റ്റഗ്രാമിലേക്ക് അയച്ച് പണം ആവശ്യപ്പെട്ട് ഭീഷണി; പരാതി