
കാശ്മീർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ബിജെപി പ്രവർത്തകൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബിജെപി പ്രവർത്തകനായ ഷബിർ അഹമ്മദ് ഭട്ടാണ് പുൽവാമയിലെ രാഖ് ഇ ലിറ്റർ പ്രദേശത്ത് വച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ തട്ടിക്കൊണ്ട് പോയാണ് ഇയാള കൊന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഈ ആഴ്ചയാണ് ജമ്മു കാശ്മീരിൽ പഞ്ചായത്ത്-മുനിസിപ്പാലിറ്റി ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഭീകരപ്രവർത്തകർ ഒരു രാഷ്ട്രീയ പ്രവർത്തകനെ കൊലപ്പെടുത്തതെന്ന് പൊലീസ് കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം ബിജെപിയുടെ യുവജനവിഭാഗം നേതാവിനെ ഭീകരർ കൊലപ്പെപെടുത്തിയിരുന്നു. ഗോഹർ അഹമ്മദ് ഭട്ട് എന്നയാൾ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് അന്ന് കാണപ്പെട്ടത്. ബിജെപിയുടെ യുവജന വിഭാഗം ജില്ലാ പ്രസിഡന്റാണ് വെടിയേറ്റ് മരിച്ച ഷബിർ അഹമ്മദ് ഭട്ട്. സംഭവത്തിൽ ബിജെപി പ്രസിഡന്റ് അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam